വിദേശത്ത് പോകുന്ന സ്വദേശികൾക്കായി വിദേശകാര്യ മന്ത്രാലയത്തിൻെറ മാർഗനിർദേശങ്ങൾ

ദോഹ: ഖത്തറിൽനിന്ന്​ വിദേശയാത്രക്ക് പോകാനുദ്ദേശിക്കുന്ന സ്വദേശികൾക്ക് യാത്രാ മാർഗനിർദേശങ്ങൾ പുറത്തിറക്കി വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലർ അഫയേഴ്സ്​ വകുപ്പ്. യാത്രയിലൂടനീളം സുരക്ഷ ഉറപ്പാക്കുന്നതിനും തടസ്സങ്ങൾ ഒഴിവാക്കുന്നതിനുമുള്ള മാർഗനിർദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്.
നിർദേശങ്ങൾ:
യാത്ര ചെയ്യാനുദ്ദേശിക്കുന്ന രാജ്യത്തെ കോവിഡ് –19 സംബന്ധിച്ച നിർദേശങ്ങൾ അറിഞ്ഞിരിക്കണം. പാസ്​പോർട്ട്, ഐഡി കാർഡുകളുടെ കാലാവധി കുറഞ്ഞത് ആറു മാസമെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തുക. മുൻകൂട്ടി വിസ ആവശ്യമുള്ള രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നതിന് മുമ്പായി വിസ കരസ്​ഥമാക്കുക. യാത്ര ചെയ്യുന്ന രാജ്യത്തെ നിയമ, നിർദേശങ്ങളെ മാനിക്കുക, നിരോധിത വസ്​തുക്കൾ കൈവശം വെക്കാതിരിക്കുക. സ്​പോർട്ട്, ടിക്കറ്റ് പോലെയുള്ള അമൂല്യ വസ്​തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുക. ഇടപാടുകളിൽ പാസ്​പോർട്ടും ഐഡി കാർഡും ഗാരൻറിയായി നൽകാതിരിക്കുക. കൂടെ ഖത്തരികളല്ലാത്തവരുണ്ടെങ്കിൽ വിസ തുടങ്ങിയവയുടെ നടപടികളുമായി ബന്ധപ്പെട്ട് സ്​പോൺസർ അറിഞ്ഞിരിക്കണം. 

യാത്രക്കിടയിൽ വിലപിടിപ്പുള്ള ആഭരണങ്ങളുൾപ്പെടെയുള്ളവ കൊണ്ടുപോകാതിരിക്കുക. ആൾക്കൂട്ടങ്ങളിലും മാർക്കറ്റുകളിലും കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക. അതത് രാജ്യങ്ങളിലെ ഖത്തർ എംബസിയെ ബന്ധപ്പെടാനുള്ള നമ്പർ കൈയിൽ കരുതുക. വലിയ തുകയായി കാശ് കൈയിൽ കരുതരുത്. മണി എക്സേഞ്ചുകളിലെ രസീത് കൈയിൽ സൂക്ഷിക്കുക.കൈയിലെ പണം 10,000 യൂറോയിൽ കൂടുതലുണ്ടെങ്കിൽ കസ്​റ്റംസിനെ അറിയിക്കുക. മറ്റുള്ളവരുടെ ലഗേജ് കൈയിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുക. പ്രശ്നങ്ങളുണ്ടാകുകയാണെങ്കിൽ അടുത്തുള്ള എംബസിയിലോ കോൺസുലേറ്റുകളിലോ അറിയിക്കുക. ഏതെങ്കിലും തരത്തിലുള്ള അന്വേഷണങ്ങൾ ഉണ്ടാകുകയാണെങ്കിൽ ഉടൻ എംബസിയെ ബന്ധപ്പെടുക. യാത്രക്ക് മുമ്പ് വിദേശകാര്യമന്ത്രാലയത്തിൽ രജിസ്​റ്റർ ചെയ്യുക. മാംസമോ പാലുൽപന്നങ്ങളോ യൂറോപ്യൻ രാജ്യത്തേക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കുക. ഭക്ഷ്യവസ്​തുക്കൾ കൈവശമുണ്ടെങ്കിൽ രണ്ട് കിലോഗ്രാമിൽ കൂടാതിരിക്കുക.

അമേരിക്കയിലേക്കുള്ളവർ അറിയുന്നതിന്:
കൈയിലുള്ള ഇലക്േട്രാണിക് ഉപകരണങ്ങൾ അമേരിക്കയിലെ നിയമങ്ങൾക്ക് വിരുദ്ധമല്ല എന്ന് ഉറപ്പുവരുത്തുക. അമേരിക്കയിലെ എല്ലാ നിയമപ്രശ്നങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

കൂടെയുള്ളവർക്ക് വേണ്ടി:
കൂടെയുള്ളവരുടെ പാസ്​പോർട്ട് കൈയിൽ സൂക്ഷിക്കാതിരിക്കുക. പ്രവൃത്തി സമയം എട്ട് മണിക്കൂർ മാത്രമായിരിക്കും. അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും വാർഷിക അവധിയിലും പരിഗണിക്കുക. മികച്ച താമസൗകര്യം ഒരുക്കുക. ഒപ്പമുള്ളവർ ഒളിവിൽ പോവുകയോ കാണാതാവുക
യോ ചെയ്​താൽ എംബസിയിൽ ബന്ധപ്പെടുക.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.