എല്ലാം ക്ലീനാകാൻ ഖത്തർ ക്ലീൻ പദ്ധതി

ദോഹ: രാജ്യത്തെ മുഴുവൻ ഹോട്ടലുകളും അണുവിമുക്തമെന്ന് ഉറപ്പുവരുത്തുന്നതിന് പ്രത്യേക പദ്ധതിയുമായി പൊതുജനാരോഗ്യ മന്ത്രാലയവും ഖത്തർ നാഷനൽ ടൂറിസം കൗൺസിലും രംഗത്ത്. കോവിഡ് പ്രതിസന്ധിക്കുശേഷം ടൂറിസം മേഖലയിലേക്കുള്ള സന്ദർശകരുടെ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് വിവിധ ഘട്ടങ്ങളിലായുള്ള പദ്ധതി. ഹോട്ടൽ സ്​ഥാപനങ്ങൾ പാലിക്കേണ്ട അണുവിമുക്തി, ശുചീകരണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഹോസ്​പിറ്റാലിറ്റി ജീവനക്കാരുടെയും അതിഥികളുടെയും സുരക്ഷ ഉറപ്പുവരുത്തുകയാണ് പ്രഥമഘട്ടം ലക്ഷ്യംവെക്കുന്നത്. ഹോട്ടലുകൾ സ്വതന്ത്രമായി സ്വീകരിച്ച കോവിഡ് പ്രതിരോധ മാർഗങ്ങൾക്കുപുറമെ ആരോഗ്യമന്ത്രാലയത്തി​െൻറ മാർഗനിർദേശങ്ങളും ഇതിൽ ഉൾപ്പെടും.  ഇത് നടപ്പാക്കുന്നതോടെ ഹോട്ടലുകൾക്ക്​ ഖത്തർ ക്ലീൻ അംഗീകാരം ലഭിക്കും.

ഖത്തർ ക്ലീൻ പദ്ധതി നടപ്പാക്കുന്നതിനെ സ്വാഗതം ചെയ്യുകയാണെന്നും ഖത്തർ നാഷനൽ ടൂറിസം കൗൺസിലുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഏറ്റവും മികച്ച ആരോഗ്യസുരക്ഷ ഇതിലൂടെ ഉറപ്പുവരുത്താനാകുമെന്നും പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി പറഞ്ഞു. ഖത്തർ ക്ലീൻ േപ്രാഗ്രാം വളരെ സന്തോഷത്തോടെ അവതരിപ്പിക്കുകയാണെന്നും പിന്തുണ അറിയിച്ച പൊതുജനാരോഗ്യ മന്ത്രാലയത്തിന് നന്ദി അറിയിക്കുന്നുവെന്നും ക്യു.എൻ.ടി.സി സെക്രട്ടറി ജനറലും ഖത്തർ എയർവേസ്​​ ഗ്രൂപ്​സി.ഇ.ഒയുമായ അക്ബർ അൽ ബാകിർ പറഞ്ഞു. രാജ്യത്ത് കോവിഡ്–19 നിയന്ത്രണങ്ങൾ നീക്കുന്നതി​െൻറ മൂന്നാം ഘട്ടത്തിൽ റസ്​റ്റാറൻറുകൾക്ക് പ്രവർത്തനം പുനരാരംഭിക്കണമെങ്കിൽ ബന്ധപ്പെട്ട അതോറിറ്റിയുടെ മുൻകൂട്ടിയുള്ള അനുമതി നിർബന്ധം. വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് വിശദീകരണം പുറത്തുവിട്ടത്.


മൂന്നാംഘട്ട കോവിഡ്​ നിയന്ത്രണങ്ങൾ നീക്കലുമായി ബന്ധപ്പെട്ട്​ ഹോട്ടലുകൾക്ക്​ പ്രവർത്തനം തുടങ്ങാനാകും. എന്നാൽ, ഇതിന്​ മുൻകൂട്ടിയുള്ള അനുമതി പദ്ധതിയിൽനിന്ന്​ വാങ്ങണം. www.qatarclean.com എന്ന വെബ്സൈറ്റിൽ ഖത്തർ ക്ലീൻ േപ്രാഗ്രാമിൽ രജിസ്​റ്റർ ചെയ്യണം. റസ്​റ്റാറൻറുകൾക്കാവശ്യമായ ഫോം ഡൗൺലോഡ് ചെയ്യുകയും ആവശ്യമായ വിവരങ്ങൾ നൽകി restaurants@qatarclean.qa എന്ന വിലാസത്തിൽ അയക്കുകയും ചെയ്യണം. ഈ അപേക്ഷ ബന്ധപ്പെട്ട അതോറിറ്റി പരിശോധിക്കുകയും മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ അനുമതി ലഭിക്കുകയും ചെയ്യും. നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഹോം ഡെലിവറി, ടേക് എവേ എന്നിവക്ക് മാത്രമായിരിക്കും ഹോട്ടലുകൾക്ക്​ അനുമതി ഉണ്ടാകുക.

ഖത്തർ ക്ലീൻ േപ്രാഗ്രാം: ഹോട്ടലുകൾക്കുള്ള നിർദേശങ്ങൾ
•ഓരോ ഹോട്ടലിലും ഖത്തർ ക്ലീൻ േപ്രാഗ്രാം മാനേജരെ നിയമിക്കണം. ഖത്തർ ക്ലീൻ േപ്രാഗ്രാമി ​െൻറ മുഴുവൻ ചുമതലയും ഇദ്ദേഹത്തിനായിരിക്കും.
•പദ്ധതിയുടെ ഭാഗമായി ഹോട്ടലിലെ സൗകര്യങ്ങളും സംവിധാനങ്ങളും മറ്റു ഉപകരണങ്ങളും നിരന്തരം അണുമുക്തമാക്കുകയും വൃത്തിയാക്കുകയും ചെയ്യണം.
•ഒരുസമയം എലവേറ്ററിൽ 30 ശതമാനം ശേഷിയിൽ മാത്രമേ ഉപയോഗം അനുവദിക്കൂ.
•ചെക്ക് ഇൻ, ചെക്ക് ഔട്ടുകൾക്കായി സമ്പർക്ക രഹിത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണം. വ്യക്തികൾ തമ്മിൽ രണ്ടു മീറ്റർ സാമൂഹിക അകലം പാലിക്കണം.
•എല്ലാ ജീവനക്കാരുടെയും സന്ദർശകരുടെയും സപ്ലയർമാരുടെയും ശരീരോഷ്മാവ് പരിശോധന നടത്തണം.
•ഹോട്ടലുകളും അനുബന്ധ സൗകര്യങ്ങളും പൊതുജനാരോഗ്യ മന്ത്രാലയത്തി ​െൻറയും ഖത്തർ നാഷനൽ ടൂറിസം കൗൺസിലി ​െൻറയും കീഴിലുള്ള സംയുക്ത സമിതി പരിശോധന നടത്തും.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.