ദോഹ: രാജ്യത്ത് കോവിഡ് -19 രോഗികളുടെ പരിചരണത്തിനും അവശ്യ സേവനങ്ങൾക്കുമായി മഹാമാരിയുടെ ഒന്നാം ദിനം മുതൽ രംഗത്തുള്ളത് 13,000ത്തോളം നഴ്സുമാർ. ഹമദ് മെഡിക്കൽ കോർപറേഷനാണ് ഇക്കാര്യം അറിയിച്ചത്. ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുള്ള ഏഴ് കോവിഡ് -19 ആശുപത്രികളിലേക്കും ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷെൻറ നാല് കോവിഡ് -19 ടെസ്റ്റിങ് ഹെൽത്ത് സെൻററുകളിലേക്കും രാജ്യത്തുടനീളം സ്ഥാപിച്ച സമ്പർക്ക വിലക്ക് കേന്ദ്രങ്ങളിലേക്കുമായി എച്ച്.എം.സിയിൽ നിന്നും പി.എച്ച്.സി.സിയിൽ നിന്നുമുള്ള നഴ്സിങ് സംഘമാണ് കോവിഡ് -19 രോഗികളുടെ പരിചരണത്തിനും സേവനങ്ങൾക്കുമായി വിന്യസിക്കപ്പെട്ടിരിക്കുന്നത്.
കോവിഡ് -19 മഹാമാരിയിൽ ആരോഗ്യ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ നമ്മുടെ നഴ്സുമാരുടെ പ്രതിബദ്ധതയും ആത്മാർഥതയും കഴിവും ആത്മവിശ്വാസവും ശ്ലാഘനീയമാണെന്ന് റുമൈല ആശുപത്രി നഴ്സിങ് എക്സിക്യൂട്ടിവ്് ഡയറക്ടറും സിസ്റ്റം വൈഡ് ഇൻസിഡൻറ് കമാൻഡ് കമ്മിറ്റി നഴ്സിങ് മേധാവിയുമായ മറിയം അൽ മുതവ്വ പറഞ്ഞു. തീവ്ര പരിചരണ വിഭാഗത്തിലായിരിക്കുമ്പോഴും റിക്കവറി, ഐസൊലേഷൻ കേന്ദ്രങ്ങളിലായിരിക്കുമ്പോഴും എവിടെയാണെങ്കിലും രോഗികൾക്കാവശ്യമായ പ്രതിരോധ പരിചരണവും മാനസികമായ പിന്തുണയും നൽകുന്നതിലും നഴ്സുമാർ മുൻപന്തിയിലാണെന്നും മർയം അൽ മുതവ്വ വ്യക്തമാക്കി.
കമ്യൂണിക്കബ്ൾ ഡിസീസ് സെൻറർ, ക്യൂബൻ ആശുപത്രി, ഹസം മിബൈരീക് ജനറൽ ആശുപത്രി, റാസ് ലഫാൻ ആശുപത്രി, മിസൈദ് ആശുപത്രി, ലെബ്സയർ ആശുപത്രി തുടങ്ങിയ ആശുപത്രികളിലായി 11,000 നഴ്സുമാരാണ് കർമനിരതരായി രംഗത്തുള്ളത്. പി.എച്ച്.സി.സിക്ക് കീഴിലെ കോവിഡ് -19 ടെസ്റ്റിങ് ഹെൽത്ത് സെൻററുകളിൽ 350 നഴ്സുമാരും അസസിങ്, ടെസ്റ്റിങ്, ൈട്രനിങ്, സ്വാബിങ്, മറ്റ് 23 ഹെൽത്ത് സെൻററുകളിൽ സന്ദർശകർക്കായി സേവനം നൽകുന്നതിനുമായി 1200 നഴ്സുമാരുമാണ് വിന്യസിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ച ക്വാറൻറീൻ കേന്ദ്രങ്ങളിൽ 300ലധികം നഴ്സുമാരും കർമരംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.