ദോഹ: ഖത്തറിലെ തേൻ ഉൽപാദനം വർധിക്കുന്നു. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ കാർഷിക വകുപ്പിെൻറ കീഴിൽ ഭക്ഷ്യസുരക്ഷാനടപടികൾക്കനുസരിച്ച് നിരവധി സംരംഭങ്ങളും പദ്ധതികളുമാണ് തേൻ ഉൽപാദന മേഖലയിൽ കഴിഞ്ഞ കാലയളവിൽ നടപ്പാക്കിയത്. ദേശീയ പദ്ധതിക്ക് കീഴിൽ തേനീച്ച വളർത്തലിനായി കാർഷിക വകുപ്പ് വലിയ േപ്രാത്സാഹനമാണ് നൽകി വരുന്നത്. കർഷകർക്ക് വരുമാനം വർധിപ്പിക്കുന്നതിനും തേനീച്ച വളർത്തലിലൂടെ വരുമാനം വൈവിധ്യവത്കരിക്കുക കൂടിയാണ് വിവിധ പദ്ധതികളിലൂടെ കാർഷിക വകുപ്പ്. 2019ൽ രാജ്യത്തിെൻറ തേൻ ഉൽപാദനം 13,230 കിലോയിലാണെത്തി നിൽക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ വർധനവാണ് ഇത്. ഈ വർഷം ഉൽപാദനം ഇരട്ടിയാക്കാൻ മന്ത്രാലയം വലിയ പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
ഈ വർഷം മാത്രം 987 റാണി ഈച്ചകളെയാണ് തേൻ ഉൽപാദനം വർധിപ്പിക്കുന്നതിനായി കർഷകർക്കിടയിൽ വകുപ്പ് വിതരണം ചെയ്തത്. ജനുവരി മുതൽ ഏപ്രിൽ വരെ മാത്രം 510 റാണിഈച്ചകളെ കർഷകർക്ക് നൽകി. നഴ്സറികളിൽ റാണിഈച്ചകളെ ഉൽപാദിപ്പിക്കുന്ന പരിപാടിയും ഇതോടൊപ്പം നടക്കുന്നുണ്ട്. 2013 മുതൽ 2016 വരെ 130 കർഷകർക്കായി 1300 റാണി ഈച്ചകളെയാണ് വിതരണം ചെയ്തത്. 2016 മുതൽ തേൻ വളർത്തലിന് വലിയ പ്രാധാന്യമാണ് ഭരണകൂടം നൽകിവരുന്നത്. തേനീച്ച വളർത്തലിനാവശ്യമായ പരിശീലനവും മാർഗനിർദേശങ്ങളും സാങ്കേതിക പിന്തുണയും തേൻ ഉൽപാദനവും ഈച്ചകളുടെ പ്രജനനവും സംബന്ധിച്ചുള്ള പ്രത്യേക പരിശീലനവും മന്ത്രാലയത്തിന് കീഴിൽ നടന്നുവരുന്നുണ്ട്. അധിക ഫാമുകളിലെയും ഏറ്റവും മികച്ച റാണിയീച്ചകളെ ശേഖരിച്ച് ഉം ഖർനിലെ തേൻ വളർത്തൽ കേന്ദ്രത്തിലെത്തിച്ചാണ് കൂടുതൽ ഉൽപാദനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.