ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഐ.സി.ബി.എഫിെൻറ (ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ് ഫോറം) തുമാമയിലെ ഓഫിസിലും ഇനിമുതൽ ഇന്ത്യക്കാർക്ക് കോൺസുലർ സേവനങ്ങൾ ലഭ്യമാകും. നവജാത ശിശുക്കൾക്കുള്ള പുതിയ പാസ്പോർട്ടുകൾക്കായും കുട്ടികളുടെയും മുതിർന്നവരുടെയും പാസ്പോർട്ടുകൾ പുതുക്കുന്നതിനും ഇനി മുതൽ തുമാമയിലെ ഐ.സി.ബി.എഫ് ഓഫിസിനെയും സമീപിക്കാം. നുഐജയിലെ ഇൻറേഗ്രറ്റഡ് ഇന്ത്യൻ കമ്യൂണിറ്റി സെൻറർ വില്ല നമ്പർ 47ലാണ് ഐ.സി.ബി.എഫ് ഓഫിസ് സ്ഥിതിചെയ്യുന്നത്.
സേവനങ്ങൾക്ക് അപേക്ഷ സമർപ്പിക്കുന്നതിന് getappointment.icbfqatar.org എന്ന ലിങ്കിൽ കയറി അപ്പോയിൻമെൻറ് എടുക്കണം. അപ്പോയിൻമെൻറ് എടുത്തവർക്ക് മാത്രമായിരിക്കും പ്രവേശനം. ഇഹ്തിറാസ് ആപ്പിൽ പച്ചനിറം തെളിയുന്നവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഓഫിസിലും പരിസരത്തും സാമൂഹിക അകലം പാലിക്കണം. വിവരങ്ങൾക്ക്: 77867794. ഇതോടെ ഇന്ത്യൻ എംബസിക്ക് പുറമെ ഐ.സി.ബി.എഫ്, ഐ.സി.സി എന്നിവിടങ്ങളിലും ഇന്ത്യക്കാർക്ക് കോൺസുലർ സേവനങ്ങൾ ലഭ്യമാകുകയാണ്.
െഎ.സി.സി.യിലെ സേവനങ്ങൾ ഇങ്ങനെ കോവിഡിെൻറ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന കോൺസുലർ സേവനങ്ങൾ അബൂഹമൂറിലെ ഇന്ത്യൻ കൾചറൽ സെൻററിൽ (ഐ.സി.സി) നേരത്തേ പുനരാരംഭിച്ചിരുന്നു. ചില അസൗകര്യങ്ങളാൽ ഇത് നിർത്തിവെച്ചെങ്കിലും ഉടൻ പുനരാരംഭിക്കും. https://getappointment.iccqatar.com/ എന്ന ലിങ്കിലൂടെയാണ് സേവനങ്ങൾക്കുള്ള അപ്പോയിൻമെൻറുകളെടുക്കേണ്ടത്. ആദ്യം ലഭിക്കുന്ന അപ്പോയിൻമെൻറുകളായിരിക്കും പരിഗണിക്കുക. ഐ.സി.സി.യിലെ അപ്പോയിൻമെൻറുകൾ ടെലിഫോണിൽ ലഭ്യമല്ല. അപ്പോയിൻമെൻറുകൾക്കായുള്ള പുതിയ ഒാൺലൈൻ സംവിധാനം നിലവിൽ വന്നതോടെയാണ് ടെലിഫോൺ അപ്പോയിൻമെൻറ് ബുക്കിങ് നിർത്തിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.