ഗ്രാൻഡ് ഹമദ് സ്​ട്രീറ്റിൽ  ഗതാഗത നിയന്ത്രണം

ദോഹ: ഗ്രാൻഡ് ഹമദ് സ്​ട്രീറ്റിലെ ഇരു ദിശകളിലേക്കുമുള്ള ഒരു പാത അടച്ചിടുമെന്ന് പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ അറിയിച്ചു. അബ്​ദുല്ല ബിൻ ജാസിം ഇൻറർസെക്​ഷനിൽനിന്ന്​ അൽ മഹാർ സ്​ട്രീറ്റിനോട് ചേർന്ന ഗ്രാൻഡ് ഹമദ് സ്​ട്രീറ്റിലെ ഇൻറർസെക്​ഷൻ വരെയുള്ള 700 മീറ്റർ ഭാഗമാണ് അടച്ചിടുന്നതെന്നും അശ്ഗാൽ അറിയിച്ചു. ഗതാഗത ജനറൽ ഡയറക്ടറേറ്റി​െൻറ സഹകരണത്തോടെ ആറു മാസത്തേക്കാണ് ഗതാഗത നിയന്ത്രണം നടപ്പാക്കുന്നത്. ഗ്രാൻഡ് ഹമദ് സ്​ട്രീറ്റ് സൗന്ദര്യവത്​കരണ പദ്ധതിയുടെയും സ്​ഥലത്തെ അടിസ്​ഥാനസൗകര്യ വികസന പ്രവർത്തനങ്ങളുടെയും ഭാഗമായാണ് ഗതാഗത നിയന്ത്രണം.

മേഖലയിൽ നടപ്പാക്കുന്ന ദോഹ സെൻട്രൽ ഡെവലപ്മ​െൻറ് ആൻഡ് ബ്യൂട്ടിഫിക്കേഷൻ പദ്ധതിയുടെ മൂന്നാം പാക്കേജിലാണ് ഇതുൾപ്പെടുന്നത്. അതേസമയം, സ്​ട്രീറ്റിലെ രണ്ടു പാതകൾ ഗതാഗതത്തിന് യോഗ്യമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് റോഡുപയോഗിക്കുന്നവർക്കുള്ള അടയാളങ്ങളും നിർദേശങ്ങളും അശ്ഗാൽ പദ്ധതിപ്രദേശത്ത് സ്​ഥാപിക്കും. സുരക്ഷക്ക് പ്രധാന്യം നൽകി വേഗപരിധി കുറച്ച് വാഹനമോടിക്കണമെന്ന് അശ്ഗാൽ നിർദേശിച്ചു.

Tags:    
News Summary - qatar, qatarnews, gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.