ദോഹ: അറബ് ലോകത്ത് ഏറ്റവും ഉയർന്ന ജീവിത നിലവാര സൂചികയുള്ള രാജ്യമായി ഖത്തർ. കുവൈത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിങ്ക് ടാങ്ക് ഏജന്‍സി നടത്തിയ സര്‍വേയിലാണ് 20 അറബ് രാജ്യങ്ങളിൽ ഖത്തർ ഒന്നാമതായത്. തുടർച്ചയായി രണ്ടാം തവണയാണ് ഖത്തർ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. യു.എ.ഇയാണ് രണ്ടാമത്. കുവൈത്ത് മൂന്നാം സ്ഥാനത്താണ്. ബഹ്റൈൻ, ഒമാൻ, സൗദി അറേബ്യ, ജോർഡന്, മൊറോകോ, അൽജീരിയ, തുനീഷ്യ എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റു രാജ്യങ്ങള്‍. കോവിഡ് പ്രതിരോധം, സുരക്ഷ, അന്താരാഷ്ട്ര സമാധാന സൂചിക, കാലാവസ്ഥ ഭീഷണികള്‍, മലിനീകരണം, മാനവ വിഭവശേഷി വികസനം, വിദ്യാഭ്യാസം, സ്വാതന്ത്ര്യം, ജനാധിപത്യം, അഴിമതി, തൊഴിലില്ലായ്മ തുടങ്ങി ജീവിത നിലവാരവുമായി ബന്ധപ്പെട്ട 15 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു സർവേ.
സർവേ പ്രകാരം ഗള്‍ഫ് രാജ്യങ്ങള്‍ മറ്റു അറബ് രാജ്യങ്ങളേക്കാള്‍ പുരോഗതി കൈവരിക്കുന്നതായും കണ്ടെത്തി. മാനവ വിഭവ വികസനം, സാമൂഹിക വികസനം, കോവിഡ് പ്രതിരോധം, വാക്സിനേഷൻ നടപടികൾ, ജനങ്ങളുടെ സുരക്ഷ, അഴിമതിരഹിത ഭരണവ്യവസ്ഥ, പരിസ്ഥിതി വെല്ലുവിളികൾ നേരിടുന്നതിലെ കാര്യക്ഷമത തുടങ്ങി വിവിധ മേഖലകളിലും ഗൾഫ് രാഷ്ട്രങ്ങൾ മറ്റു അറബ് രാജ്യങ്ങളേക്കാൾ ഏറെ മുന്നിലാണ്. സാമ്പത്തിക ഭദ്രതയും ആഭ്യന്തര രാഷ്ട്രീയ കെട്ടുറപ്പും കാരണം ഗൾഫ് രാഷ്ട്രങ്ങളുടെ ഭാവി സുരക്ഷിതമാണെന്നും സർവേയിൽ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.