ദോഹ: കഴിഞ്ഞ ജി.സി.സി ഉച്ചകോടിയിൽ അൽഉല കരാർ ഒപ്പുവെച്ചതോടെയാണ് ഖത്തറും സൗദിയും തമ്മിലുള്ള ബന്ധം പൂർവസ്ഥിതിയിലായത്. മൂന്നരവർഷത്തെ ഖത്തർ ഉപരോധത്തിനാണ് അന്ന് അന്ത്യമായത്. ഇന്നലെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഔദ്യോഗിക സന്ദർശനത്തിനായി സൗദിയിൽ എത്തുകയും സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തത് ബന്ധം ശക്തമാക്കുന്നതിൽ വഴിത്തിരിവ് സൃഷ്ടിക്കുന്നതുമായി. ചൊവ്വാഴ്ച തന്നെ അമീർ ഖത്തറിലേക്ക് മടങ്ങുകയും ചെയ്തു. കഴിഞ്ഞ ജി.സി.സി ഉച്ചകോടിക്കുശേഷം ഇത് ആദ്യമായാണ് ഖത്തർ അമീർ സൗദിയിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തിയത് എന്ന പ്രത്യേകതയുമുണ്ട്.
ഉപരോധം അവസാനിച്ചതിനുശേഷം ഖത്തറും സൗദിയുമായുള്ള കര അതിർത്തി വഴിയുള്ള ചരക്കുനീക്കം കഴിഞ്ഞ ഫെബ്രുവരി 14 മുതൽ ആരംഭിച്ചിരുന്നു. ഉപരോധം നീക്കിയതിനുശേഷമുള്ള തുടർകാര്യങ്ങളുമായി ബന്ധപ്പെട്ട ഖത്തരിസൗദി കമ്മിറ്റിയുടെ യോഗവും പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.