സുപ്രീം കൗൺസിൽ യോഗത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അധ്യക്ഷത വഹിക്കുന്നു

ഖത്തർ: സുപ്രീം കൗൺസിൽ യോഗം ചേർന്നു

ദോഹ: സാമ്പത്തിക, നിക്ഷേപകാര്യ സുപ്രീം കൗൺസിൽ ​അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്നു. ഈ വർഷത്തെ നാലാമത്തെ സുപ്രീം കൗൺസിൽ യോഗമാണ് ചെയർമാൻകൂടിയായ അമീറിന്റെ നേതൃത്വത്തിൽ ബുധനാഴ്ച അമീരി ദിവാനിൽ നടന്നത്.

ഡെപ്യൂട്ടി അമീറും ​കൗൺസിൽ വൈസ് പ്രസിഡന്റുമായ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി ഉൾപ്പെടെ ഉന്നത വ്യക്തികൾ പ​ങ്കെടുത്തു.

കഴിഞ്ഞ യോഗത്തിലെ തീരുമാനങ്ങൾ വിലയിരുത്തിയ യോഗം, രാജ്യത്തിന്റെ സാമ്പത്തിക, നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങളും എടുത്തു. രാജ്യത്തിന്റെ സാമ്പത്തിക സൂചകങ്ങൾ, ഇകണോമിക് സോൺ സ്ഥാപനങ്ങൾ, ഫ്രീ സോൺ അതോറിറ്റിയുടെ വികസനങ്ങൾ എന്നിവ യോഗം അവലോകനം ചെയ്തു.

Tags:    
News Summary - Qatar-The Supreme Council meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.