ദോ​ഹ​യി​ലെ​ത്തി​യ​ അ​ൽ ശ​മാ​ൽ നാ​വി​ക പ​രി​ശീ​ല​ന​ക്ക​പ്പ​ൽ 

അൽ ശമാലിനെ വരവേറ്റ് ഖത്തർ

ദോഹ: ഖത്തർ നാവികസേനയുടെ കരുത്തായി പുതിയ പരിശീലന പടക്കപ്പൽ അൽ ശമാൽ ദോഹയിലെത്തി. കഴിഞ്ഞ ഫെബ്രുവരിയിൽ തുർക്കിയിലെ അനാഡൊലു ഷിപ്യാർഡിൽ വെച്ച് ഉദ്ഘാടനം ചെയ്യപ്പെട്ട പരിശീലന പടക്കപ്പൽ ദോഹയിലെത്തിയപ്പോൾ സേനാവിഭാഗങ്ങൾ ആഘോഷത്തോടെ വരവേറ്റു.

ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യയുടെ രക്ഷാകർതൃത്വത്തിൽ ആംഡ് ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറൽ സാലിം ബിൻ ഹമദ് അൽ നാബിത് സ്വീകരിച്ചു. ചടങ്ങിൽ സേനാമേധാവികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ ഉന്നതർ പരിശീലനക്കപ്പൽ സന്ദർശിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിൽ പ്രതിരോധ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യയാണ് കപ്പല്‍ ഉദ്ഘാടനം ചെയ്തത്. 2018 മാര്‍ച്ചില്‍ ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് അനാഡൊലു ഷിപ്പ്‌യാര്‍ഡില്‍ കപ്പല്‍ നിർമാണം ആരംഭിച്ചത്. അത്യാധുനിക സജ്ജീകരണങ്ങളോടെ സൈനികപരിശീലനം പൂര്‍ത്തിയാക്കുന്നതിന്റെ കൂടി ഭാഗമായാണ് അല്‍ശമാല്‍ നാവിക സേനയുടെ ഭാഗമാവുന്നത്.

നേവല്‍ കാഡറ്റ് പരിശീലനത്തിന് പുറമെ പുറംകടലില്‍ പട്രോള്‍ ഡ്യൂട്ടിക്കും അല്‍ശമാല്‍ ഉപയോഗിക്കും. ഒരേസമയം 80 നേവല്‍ കാഡറ്റുകള്‍ക്ക് പരിശീലനം നല്‍കാന്‍ ശേഷിയുള്ളതാണ് അല്‍ ശമാല്‍. ലോകത്തിലെ ഏറ്റവും വലിയ പരിശീലനക്കപ്പൽ എന്ന പ്രത്യേകതയും അൽ ശമാലിനുണ്ട്. മുഹമ്മദ് ബിൻ ഗാനിം അൽ ഗാനി മരിടൈം അക്കാദമിയിലെ കാഡറ്റുകളുടെ പരിശീലനത്തിലെ പ്രധാന കേന്ദ്രമായി അൽ ശമാൽ മാറും.

Tags:    
News Summary - Qatar welcomes Al Shamal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.