ദോഹ: പൊതു സ്ഥലങ്ങളിൽ ഖുർആൻ കത്തിച്ച് പ്രതിഷേധിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഡെന്മാർക് പാർലമെന്റിന്റെ നിയമനിർമാണത്തെ സ്വാഗതം ചെയ്ത് ഖത്തർ വിദേശകാര്യ മന്ത്രാലയം.
വിദ്വേഷ പ്രസംഗങ്ങൾ കുറക്കുന്നതിനും, ഇസ്ലാം ഭീതി പടർത്തുന്നത് തടയുന്നതിനും ഈ നിയമ നിർമാണം സഹായിക്കുമെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടികാണിച്ചു. വിശുദ്ധ ഖുർആൻ കത്തിക്കുകയും ഇസ്ലാം ഭീതിയും വിദ്വേഷവും പരത്തുകയും ചെയ്യുന്ന മറ്റു രാജ്യങ്ങളിലും ഇത്തരം നിയമ നിർമാണം പ്രതീക്ഷിക്കുന്നതായും ഖത്തർ ചൂണ്ടിക്കാണിച്ചു.
ജനങ്ങൾക്കിടയിൽ സഹവർത്തിത്വം വളർത്താനും സമാധാന അന്തരീക്ഷം സൃഷ്ടിക്കാനും ഇതുവഴി കഴിയും. ഖത്തർ എന്നും സഹിഷ്ണുതയുടെ മൂല്യങ്ങൾക്കൊപ്പമാണ്. സംഭാഷണത്തിലൂടെയും ചർച്ചകളിലൂടെയും സമാധാനവും സുരക്ഷയും ഉറപ്പാക്കുകയുമാണ് ലക്ഷ്യം -വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.