ദോഹ: പ്രളയദുരിതമനുഭവിക്കുന്ന ലിബിയയിലേക്ക് വൻതോതിൽ ദുരിതാശ്വാസ സഹായമെത്തിച്ച് ഖത്തർ. മരുന്നും ഭക്ഷണവും അവശ്യവസ്തുക്കളും ഉൾപ്പെടുത്തി 67 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി രണ്ട് വിമാനങ്ങൾ ലിബിയയിലെ ബെനിന അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. കെടുതികൾ നേരിടുന്നതിനുള്ള എമർജൻസി റെസ്പോൺസിന്റെ ഭാഗമായാണ് ഖത്തർ റെഡ് ക്രസന്റ്, രക്ഷാ പ്രവർത്തന, ദുരിതാശ്വാസം എന്നിവക്കുള്ള സ്ഥിര സമിതി എന്നിവയുടെ നേതൃത്വത്തിലാണ് സജ്ജീകരണങ്ങളൊരുക്കിയത്.
ഇതിനൊപ്പം ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് നേതൃത്വത്തിൽ ഫീൽഡ് ആശുപത്രിയും ദുരിതാശ്വാസ നിധിയിൽ ഉൾപ്പെടുത്തി. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമായി തീരാദുരിതത്തിലായി ലിബിയയിൽ ഇതിനകം 6000ത്തിലേറെ പേർ മരിച്ചതായാണ് സൂചന. 10,000 പേരെയെങ്കിലും കാണാതായതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.