ദോഹ: ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മഹത്തായ ടൂർണമെൻറായി ഖത്തർ ലോകകപ്പ് മാറുമന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി.
ഏറ്റവും മികച്ച മത്സരങ്ങൾക്കാണ് ഖത്തർ വേദിയാകുകയെന്നും ഖത്തറിനും അറബ് നാടുകൾക്കും ലോകത്തിനും ടൂർണമെൻറിെൻറ മഹത്തായ ലെഗസി പദ്ധതികളിൽ നന്ദി അറിയിക്കുന്നുവെന്നും ഹസൻ അൽ തവാദി പറഞ്ഞു. വെള്ളിയാഴ്ച സമാപിച്ച ലോകകപ്പ് നറുക്കെടുപ്പിനോടനുബന്ധിച്ച് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തർ ലോകകപ്പിെൻറ വിളംബരമായിരുന്നു ടീമുകളുടെ നറുക്കെടുപ്പെന്നും ലോകകപ്പിെൻറ മാസ്കോട്ട്, ഔദ്യോഗിക ഗാന പരമ്പരയിലെ പ്രഥമ ഗാനം എന്നിവയുടെ പ്രകാശനത്തോടെ ടൂർണമെൻറ് ആരവങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നുവെന്നും അൽ തവാദി വ്യക്തമാക്കി. നറുക്കെടുപ്പിൽ പങ്കെടുത്തവർക്ക് നല്ല അനുഭവങ്ങൾ സമ്മാനിച്ചാണ് പരിപാടി സമാപിച്ചതെന്നും ഖത്തറിനെ കുറിച്ച് സംശയത്തോടെ നോക്കിയിരുന്നവർക്കും മികച്ച അനുഭവങ്ങളാണ് ലഭിച്ചിരിക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു.
ലോകകപ്പിലെ അറബ് രാജ്യങ്ങൾ വലിയ വെല്ലുവിളികളായിരിക്കും ഗ്രൂപ് ഘട്ടത്തിൽ നേരിടേണ്ടി വരുക. എക്വഡോറുമായുള്ള ഖത്തറിെൻറ ഉദ്ഘാടന മത്സരം കടുപ്പമേറിയതായിരിക്കുമെന്നും കോപ്പ അമേരിക്ക ടൂർണമെൻറിൽ പങ്കെടുത്തതിനാൽ തെക്കനമേരിക്കൻ ടീമുകളുമായി കളിച്ച പരിചയം ഖത്തറിനുണ്ട്.
സെനഗലുമായി എങ്ങനെ നേരിടുമെന്ന് ടീമിന് നല്ല ബോധ്യമുണ്ട് -എസ്.സി സെക്രട്ടറി ജനറൽ വിശദീകരിച്ചു. എല്ലാ ടീമുകൾക്കും കളിപ്രേമികൾക്കും മാതൃകാപരമായ ടൂർണമെൻറ് സംഘടിപ്പിക്കാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ഫിഫ ലോകകപ്പ് ഖത്തർ 2022 സി.ഇ.ഒ നാസർ അൽ ഖാതിർ പറഞ്ഞു.
ഏറ്റവും മികച്ച ടൂർണമെൻറിനായിരിക്കും ഖത്തർ ആതിഥ്യം വഹിക്കുകയെന്നും സംഘാടനത്തിെൻറ എല്ലാ രംഗത്തും ഖത്തറിന് പൂർണത കൈവരിക്കാനാകുമെന്നും അൽ ഖാതിർ പ്രത്യാശ പ്രകടിപ്പിച്ചു.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി ഖത്തറിലെത്തുന്ന ആരാധകർക്ക് എന്നെന്നും ഓർമിക്കാനുള്ള വിഭവങ്ങൾ ഖത്തർ സമ്മാനിക്കുമെന്നും നാസർ അൽ ഖാതിർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.