ദോഹ: മാസങ്ങൾ നീണ്ടു നിന്ന ആഭ്യന്തര സംഘർഷത്തിൻെറ കെടുതികൾ അനുഭവിക്കുന്ന സുഡാനിലേക്ക് ദുരിതാശ്വാസ സഹായങ്ങൾ തുടർന്ന് ഖത്തർ. ഏതാനും ആഴ്ചകൾ നീണ്ട ഇടവേളക്കു ശേഷമാണ് ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെൻറും ഖത്തർ റെഡ് ക്രസൻറ് സൊസൈറ്റിയും ഭക്ഷണം, മരുന്നും ചികിത്സാ ഉപകരണങ്ങളും അടങ്ങുന്ന മെഡിക്കൽ കിറ്റ് എന്നിവ അടങ്ങിയ 14 ടണ്ണിൻെറ സഹായം പോർട് ഓഫ് സുഡാനിലെത്തിച്ചത്.
വിമാന മാർഗമായിരുന്നു ചരക്കുകൾ ദോഹയിൽ നിന്നും സുഡാനിലെത്തിയത്. ഇതോടെ ഖത്തർ ഒരുക്കിയ എയർ ബ്രിഡ്ജ് വഴിയുള്ള സഹായം 371 ടൺ ആയി ഉയർന്നു. കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തിൽ വീടും ജീവിത മാർഗങ്ങളും നഷ്ടപ്പെട്ട്, ബന്ധുക്കളെ നഷ്ടമായി ദുരിതത്തിലായവർക്കും, പരിക്കേറ്റ് അവശരായവർക്കുമായി നേരത്തെ തന്നെ സഹായം നൽകുന്ന രാജ്യമാണ് ഖത്തർ.
സുഡാനിൽ ആഭ്യന്തര സുരക്ഷയും ഭരണ സ്ഥിരതയും ജനങ്ങളുടെ േക്ഷമവും ഉറപ്പാക്കുന്നതിലെ ഖത്തറിൻെർ പ്രതിബദ്ധത വിദേശകാര്യമന്ത്രാലയം ആവർത്തിച്ചു. യുദ്ധത്തിൻെറ ആദ്യ നാളുകളിലെ വിദേശ പൗരന്മാരെയും, ഖത്തർ റസിഡൻറുമാരായ സുഡാൻ പൗരന്മാരെയുമെല്ലാം രാജ്യത്തിന് പുറത്തെത്തിക്കാർ ഖത്തർ ഇടപെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.