ഷക്കീർ ചീരായി

ഖത്തറി​െൻറ ഓട്ടക്കാരൻ

ദോഹ: ഷക്കീർ ചീരായി, ഖത്തറിലെ കായിക പ്രേമികൾക്കെല്ലാം സുപരിചിതനാണ്​ ദോഹ ബാങ്കിൽ ഉദ്യോഗസ്​ഥനായ ഈ തലശ്ശേരിക്കാരൻ. സൂര്യൻ ഉദിച്ചുയരുന്ന ഓരോ പ്രഭാതവും ഷക്കീറിന്​ ആരംഭിക്കുന്നത്​ ഓട്ടത്തോടെയാണ്​. അതിരാവിലെ താമസ സ്​ഥലത്തുനിന്ന്​ ഓഫിസിലേക്കും വൈകീട്ട്​ ഓഫിസിൽനിന്ന്​ തിരികെയും ഓടുന്ന ഈ മനുഷ്യനെ ഒരുവട്ടമെങ്കിലും കാണാത്തവർ ദോഹയിൽ കുറവായിരിക്കും. ഒമ്പതു വർഷമായി ഷക്കീർ ഓടുന്നുണ്ട്​.

അതിരാവിലെ 4.30ഓടെ ബിൻ ഉംറാനിലെ താമസസ്​ഥലത്തുനിന്ന്​ ട്രാക്​സ്യൂട്ടും സ്​പൈക്കുമണിഞ്ഞാവും ഇദ്ദേഹത്തി​െൻറ ഓഫിസ്​ യാത്ര ആരംഭിക്കുന്നത്​. ആറ്​-ഏഴ്​ കിലോ ഭാരമുള്ള ബാഗുമണിഞ്ഞ്​ പിന്നെ ഓട്ടം തുടങ്ങുകയായി. ആറു കിലോമീറ്റർ താണ്ടി 15 മിനിറ്റുകൊണ്ട്​ ഷെറാട്ടൺ ഡി ടവറിലെ ഓഫിസിലെത്തിയാൽ പിന്നെ, ജിംനേഷ്യത്തിലെ വർക്കൗണ്ട്​. ഒരു മണിക്കൂർ വ്യായാമത്തിനുശേഷം കുളിച്ച്​, വസ​്​ത്രം മാറി എക്​സിക്യൂട്ടിവ്​ ലുക്കിൽ പിന്നെ ബാങ്ക്​ ഉദ്യോഗസ്​ഥൻ.

ശേഷം, ബാങ്കിലെ കണക്കുകളുടെയും അക്കൗണ്ടുകളുടെയും തിരക്കാണ്​ ലോകം. വൈകീട്ട്​ മൂന്നിന്​ ഡ്യൂട്ടി സമയം കഴിയുന്നതോടെ ഷക്കീറിലെ ഉദ്യോഗസ്​ഥവേഷവും അഴിയും. പിന്നെ, വീണ്ടും ട്രാക്​സ്യൂട്ടിലേക്കും സ്​പൈക്കിലേക്കും മാറ്റം. രാവിലെ പുറപ്പെട്ട അതേ വഴികളിലൂടെ ആറു​ കിലോമീറ്റർ തിരികെ ഓടി റൂമിലേക്ക്​. ദിവസവും താണ്ടുന്ന ഈ 12 കിലോമീറ്റർ ദൂരവും ജിംനേഷ്യത്തിലെ വർക്കൗട്ടിലുമൊതുങ്ങുന്നില്ല, ഖത്തറി​െൻറ മലയാളി മാരത്തൺ ഓട്ടക്കാര​​െൻറ കായിക ജീവിതം. ബാങ്ക്​ അവധിയുള്ള വെള്ളി, ശനി ദിവസങ്ങളിൽ ഓട്ടത്തിന്​ നീളമേറും. 25-30 കിലോമീറ്ററോളം ഓടിയാവും ഈ ദിവസങ്ങളിലെ പരിശീലനം.

12 വർഷം മുമ്പാണ്​ ഷക്കീർ ചീരായി ജോലി തേടി ഖത്തറിലെത്തുന്നത്​. കായികസ്​നേഹിയാണെങ്കിലും കാര്യമായ നേട്ടങ്ങളോ വലിയ ഓട്ട​ക്കാരനോ ഒന്നുമല്ലാതെയായിരുന്നു പ്രവാസം തുടങ്ങുന്നത്​. സ്​കൂൾ, കോളജ്​ പഠനകാലങ്ങളിൽ ക്ലാസിക്കൽ ഡാൻസിലായിരുന്നു താൽപര്യം. ഭരതനാട്യം അഭ്യസിച്ച ഷക്കീർ പഠനകാലങ്ങളിൽ മികച്ച നർത്തകനായി സ്​കൂൾ-കോളജ്​ തലങ്ങളിൽ സമ്മാനം വാരിക്കൂട്ടിയിരുന്നു. ശേഷം, ഖത്തറിലെത്തിയപ്പോഴാണ്​ ത​െൻറ ഉള്ളിൽ ഉറങ്ങിക്കിടന്ന കായിക ആവേശം ഉണർന്നതെന്ന്​ ഷക്കീർ പറയുന്നു. വ്യായാമങ്ങൾക്കും പരിശീലനത്തിനുമുള്ള ഖത്തറിലെ സൗകര്യങ്ങൾ തനിക്കും കരുത്തായി. അങ്ങനെ, തുടങ്ങിയ ഓട്ടമാണ്​ ഇന്ന്​ മികച്ച പ്രഫഷനൽ മാരത്തൺ ​ഓട്ടക്കാരനിലേക്ക്​ മാറ്റുന്നത്​.

2016ലെ ദുബൈ മാരത്തണായിരുന്നു ​​രാജ്യാന്തര തലത്തിലെ ആദ്യ പ്രഫഷനൽ പങ്കാളിത്തം. അന്ന്​ 42 കിലോമീറ്റർ ദൂരം മികച്ച സമയത്തിൽ ഓടിയെത്തി. ശേഷം, ചെറുതും വലുതുമായ ദീർഘദൂര മത്സരങ്ങളിലെ സ്​ഥിരം സാന്നിധ്യമായി. കഴിഞ്ഞ തവണ 'ഗൾഫ്​ മാധ്യമം' സംഘടിപ്പിച്ച ഖത്തർ റണ്ണിലുമുണ്ടായിരുന്നു ഷക്കീർ ചീരായിയുടെ പങ്കാളിത്തം. അഞ്ചു​ കിലോമീറ്റർ മാസ്​റ്റേഴ്​സിൽ രണ്ടാം സ്​ഥാനത്തായിരുന്നു ഫിനിഷ്​ ചെയ്​തത്​. ഈ വർഷം അത്​ ഒന്നാമതായി മാറ്റാനുള്ള ഒരുക്കത്തിലാണ്​ താനെന്ന്​ ഷക്കീർ 'ഗൾഫ്​ മാധ്യമ'ത്തോട്​ പറയുന്നു.

90 കിലോമീറ്റർ ദൂരത്തിൽ ഖത്തറി​െൻറ കിഴക്ക്​ പടിഞ്ഞാറ്​ മാരത്തൺ റണ്ണായ അൾട്രാ റണ്ണിലും കഴിഞ്ഞ മൂന്നു സീസണുകളിലായി ഷക്കീർ മത്സരിക്കുന്നുണ്ട്​. ദുഖാനിൽ തുടങ്ങി ഷെറാട്ടൺ പാർക്ക്​വരെ ഖത്തറിനെ ക്രോസ്​ ചെയ്​തുകൊണ്ടുള്ള മാരത്തൺ മത്സരം ലോകമെങ്ങുമുള്ള അത്​ലറ്റുകളുടെ പങ്കാളിത്തംകൊണ്ട്​ ശ്രദ്ധേയമാണ്​. ദോഹ ബാങ്ക്​ അൽദാൻ ഗ്രീൻ റൺ, ഖത്തർ റണ്ണിങ്​ സീരീസ്​ തുടങ്ങി നിരവധി ചാമ്പ്യൻഷിപ്പുകളിൽ മെഡൽപട്ടികയിലാണ്​ സ്​ഥാനം. 

Tags:    
News Summary - Qatari runner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-27 04:32 GMT