ദോഹ: ഇലക്ട്രിക് കാറുകൾക്കായുള്ള രാജ്യത്തെ ഏറ്റവും വേഗമേറിയ ചാർജർ കഹ്റമ (ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ) കതാറയിൽ സ്ഥാപിച്ചു. 10 മിനിറ്റിനുള്ളിൽ ഒരു ഇലക്ട്രിക് കാറിന് പൂർണമായും ചാർജ് ചെയ്യാൻ വിധത്തിൽ 180 കിലോവാട്ട് ശേഷിയുള്ള ചാർജിങ് സംവിധാനമാണ് കതാറയിൽ സ്ഥാപിച്ചിരിക്കുന്നത്.
കഹ്റമയും കതാറയും തമ്മിലുള്ള സഹകരണത്തിെൻറ ഭാഗമായി 19ാമത് ഇലക്ട്രിക് കാർ ചാർജിങ് സ്റ്റേഷനിൽ കതാറയിൽ പ്രവർത്തനമാരംഭിച്ചതിൽ സന്തോഷമുണ്ടെന്ന് കഹ്റമ പ്രസിഡൻറ് എൻജി. ഇസ ബിൻ ഹിലാൽ അൽ കുവാരി ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.
ഇലക്ട്രിക് കാറുകൾക്കായി ഏറ്റവും അനുയോജ്യമായതും ഗുണമേന്മയുള്ളതുമായ ചാർജിങ് സ്റ്റേഷനുകൾ തിരിച്ചറിയുന്നതിനായി നിരവധി പൈലറ്റ് സ്റ്റേഷനുകൾ കഹ്റമ സ്ഥാപിച്ചിട്ടുണ്ട്. മിസൈദിലുള്ള സൗരോർജ സ്റ്റേഷനും അതിലുൾപ്പെടും. മുവാസലാത്ത് കമ്പനി കെട്ടിടത്തിൽ രണ്ട് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒന്ന് വേഗത്തിൽ ചാർജ് ചെയ്യുന്നതിനും മറ്റൊന്ന് രാത്രികാല ചാർജിങ്ങിനുമാണ്. ഗതാഗത വാർത്ത വിനിമയ മന്ത്രാലയം, ഖത്തർ ഫൗണ്ടേഷൻ, ഖത്തർ മ്യൂസിയം എന്നിവയുമായി സഹകരിച്ച് എട്ട് പുതിയ സ്റ്റേഷനുകളുടെ നിർമാണവുമായി ബന്ധപ്പെട്ട് കഹ്റമ പ്രവർത്തനങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 100 ചാർജിങ് സ്റ്റേഷനുകളുടെ നിർമാണവും പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊതു ടെൻഡർ നൽകാനുള്ള തയാറെടുപ്പിലാണ് കഹ്റമ. ഇൻറർസെക്ഷനുകൾ, ഷോപ്പിങ് മാളുകൾ, സർക്കാർ കെട്ടിടങ്ങൾ, ഹോട്ടലുകൾ, മെേട്രാ സ്റ്റേഷൻ പാർക്കിങ് കേന്ദ്രങ്ങൾ തുടങ്ങിയ പ്രധാന ഇടങ്ങളിലാണ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.