ഖത്തറിലെത്തുന്ന പ്രവാസികളുടെ ശ്രദ്ധക്ക്;​ പു​തി​യ വി​സ​യി​ലെ​ത്തു​ന്ന​വ​ർ 30 ദി​വ​സ​ത്തി​ന​കം ആ​ർ.​പി ത​യാ​റാ​ക്ക​ണം

ദോ​ഹ: ഖ​ത്ത​റി​ൽ പു​തി​യ വി​സ​യി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ 30 ദി​വ​സ​ത്തി​നു​ള്ളി​ൽ റെ​സി​ഡ​ൻ​സി പെ​ർ​മി​റ്റ്​ (താ​മ​സ​രേ​ഖ) ത​യാ​റാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. വീ​ഴ്​​ച​വ​രു​ത്തി​യാ​ൽ 10,000 റി​യാ​ൽ വ​രെ പി​ഴ​യും ചു​മ​ത്തു​മെ​ന്ന്​ അ​ധി​കൃ​ത​ർ ‘എ​ക്​​സ്​’ പ്ലാ​റ്റ്​​ഫോ​മി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ അ​റി​യി​ക്കു​ന്നു. ​തൊ​ഴി​ലു​ട​മ​ക​ളും പു​തി​യ വി​സ​ക​ളി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ളും ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

നേ​ര​ത്തേ, ഖ​ത്ത​റി​ലെ​ത്തി 90 ദി​വ​സം വ​രെ ആ​ർ.​പി ത​യാ​റാ​ക്കാ​ൻ കാ​ല​താ​മ​സം അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​നി അ​ത്ര​മാ​ത്രം കാ​ലാ​വ​ധി ല​ഭി​ക്കി​ല്ല. ഇ​വി​ടെ​യെ​ത്തി ഒ​രു മാ​സം തി​ക​യും​മു​​മ്പേ ആ​ർ.​പി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ നി​യ​മ​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Tags:    
News Summary - QR10,000 Penalty Imposed for Failure to Complete Residence Permit Procedures in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT