ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ മദീന ഖലീഫ യൂനിറ്റ് ആഭിമുഖ്യത്തിൽ ഖുർആൻ ആസ്വാദന സദസ്സ് സംഘടിപ്പിച്ചു. വിശുദ്ധ ഖുർആൻ ഇറങ്ങിയ മാസമായ റമദാനിൽ പരിശുദ്ധ ഗ്രന്ഥത്തിന്റെ മഹത്വവും മാനവ സമൂഹത്തിന് നൽകുന്ന മൂല്യബോധവും പകർന്ന് നൽകി, നിശ്ചിത ഭാഗങ്ങളുടെ പാരായണ ഭംഗിയും അർഥ ഗാംഭീര്യവും ഉൾക്കൊള്ളുന്നതായിരുന്നു ഖുർആൻ ആസ്വാദന സദസ്സ്. ജനറൽ സെക്രട്ടറി അലി ചാലിക്കര ഉദ്ഘാടനം ചെയ്തു. ഖാരിഅ് ഹാഫിദ് ഷഹീൻ ബിൻ ഹംസ, ഹാഫിദ് അബ്ദുല്ല മുഹിയുദ്ദീൻ, ഹാഫിദ് അമീർ ഷാജി, ഹാഫിദ് ഷജീഅ്, സഅദ് ഫാറൂഖി, നൈഫ അഫ്സൽ, ആയിഷ അസ്ലം, നൈഫ അഫ്സൽ, സഹർ ഷമീം, നിഹാൽ ഫാറൂഖി എന്നിവർ വ്യത്യസ്തമായ പാരായണ ശൈലി, ഖുർആൻ ആശയസംഗ്രഹം, ചരിത്ര ആഖ്യാനം, പ്രാപഞ്ചിക സത്യങ്ങൾ എന്നിവ ഉൾക്കൊള്ളിച്ച് സംവദിച്ചു. റിയാസ് വാണിമേൽ, അഫ്സൽ ഹുസൈൻ, അൻവർ മാട്ടൂൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.