ദോഹ: സി.ഐ.സി തുമാമ സോണ്‍ സംഘടിപ്പിച്ച മെഗാ ലൈവ് ഖുര്‍ആന്‍ ക്വിസ് മത്സരത്തിൽ സലത്ത ജദീദ് യൂനിറ്റിൽ റംല ത്വാഹ ഒന്നാംസ്ഥാനം നേടി. രണ്ടും മൂന്നും സ്ഥാനങ്ങൾ ഡോ. ജൗഹറ (മാമൂറ), ഫമിന് കെ.(മതര്‍ ഖദീം സൗത്ത്) എന്നിവർ നേടി. മൊയ്തു തുണ്ടിയില്‍(അല്‍ അറബ്), യാസിര്‍ മന്‍സൂര്‍ (ഫരീജ് അല്‍അലി), ഹസറത് ഖദീജ (മതര്‍ ഖദീം സൗത്ത്), സജ്ന നജീം (നുഐജ ഈസ്റ്റ്), സഫീറുദ്ദീന്‍ (തുമാമ),ആശ്മി അഷറഫ് (തുമാമ ഓഫിസ്), കെ. ഫൈസല്‍ (സലത ജദീദ്) എന്നിവർ ആദ്യ പത്തിലെത്തി. വിശുദ്ധ ഖുര്‍ആനിലെ ഇസ്റാഅ് എന്ന അധ്യായത്തെ ആസ്പദമാക്കിയായിരുന്നു പ്രശ്നോത്തരി. 51 പേർ ഗ്രാന്‍ഡ് ഫിനാലെയിൽ മത്സരിച്ചു. മത്സരത്തിന് വൈസ് പ്രസിഡന്റുമാരായ നബീല്‍ പുത്തൂർ, അൻവർ ഷമീം എന്നിവർ നേതൃത്വം നല്കി. തുമാമ സോണ്‍ പ്രസിഡന്റ് മുഷ്താഖ് കൊച്ചി, അസീസ് മഞ്ഞിയിൽ, തുമാമ സോൺ വനിത വൈസ് പ്രസിഡന്റ് ജംഷീല ശമീം, സബിത, തസ് ലീമ, നബീൽ, അൻവർ ഷമീം, അസ് ലം, ഗഫൂർ, ലുഖ്മാൻ എന്നിവര്‍ സമ്മാനവിതരണം നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.