ദോഹ: വായനദിനത്തോടനുബന്ധിച്ച് ഖത്തർ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ‘കോലായ’ വായനാസ്വാദന സദസ്സുകൾ മാതൃകാപരമാണെന്ന് പ്രശസ്ത സാഹിത്യകാരൻ കെ.പി. രാമനുണ്ണി പറഞ്ഞു. ‘കോലായ’ സദസ്സുകളുടെ ഖത്തർ ദേശീയതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ സർഗാത്മക ഉണർവുകൾക്ക് വായനയോളംപോന്ന മറ്റൊന്നില്ലെന്നും അതിനാൽ ‘കോലായ’ വായനയുടെ വസന്തോത്സവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാട്ടിൻപുറങ്ങളിലെ വായന സദസ്സുകളെ അനുസ്മരിപ്പിക്കും വിധം ആഗോളതലത്തിൽ 165 കേന്ദ്രങ്ങളിൽ, കലാലയം സാംസ്കാരിക വേദി നേതൃത്വത്തിൽ നടക്കുന്ന വായനവാരം ഖത്തറിലെ 15 കേന്ദ്രങ്ങളിൽ സാമൂഹിക, സാഹിത്യ മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ച് ആചരിച്ചു വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.