ദോഹ: വായനയുടെ ഉത്സവകാലത്തിന് തുടക്കമായി ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ 33ാമത് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന ദോഹ പുസ്തകമേള പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനി ഉദ്ഘാടനംചെയ്തു. സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുറഹ്മാന് ബിന്‍ ഹമദ് ആൽഥാനി, ഒമാന്‍ സാംസ്കാരിക കായിക മന്ത്രി സയ്യിദ് ദി യസാന്‍ ബിന്‍ ഹൈതം അല്‍ സൈദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
മേയ് 18 വരെ പുസ്തക പ്രേമികള്‍ക്ക് വേദി സന്ദര്‍ശിക്കാം. 42 രാജ്യങ്ങളില്‍നിന്നായി 515 പ്രസാധകരാണ് ഇത്തവണ പങ്കെടുക്കുന്നത്. ‘വിജ്ഞാനത്തിലൂടെ നാഗരികതകള്‍ കെട്ടിപ്പടുക്കുന്നു’ എന്നതാണ് പുസ്തകമേളയുടെ പ്രമേയം. ഇത്തവണ ഒമാൻ പ്രത്യേക അതിഥിരാജ്യമായി മേളയിൽ പങ്കെടുക്കുന്നുണ്ട്. വെള്ളിയൊഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മുതല്‍ രാത്രി 10 മണി വരെയുമാണ് പുസ്തകോത്സവ വേദിയിലേക്ക് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.