ഭാരവാഹികൾക്ക് സ്വീകരണവും മെംബർഷിപ് വിതരണവുംദോഹ: ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും പുതിയ പ്രവർത്തകർക്ക് മെംബർഷിപ് വിതരണവും സംഘടിപ്പിച്ചു. റയ്യാൻ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രോഗ്രാം സംസ്ഥാന പ്രസിഡൻറ് സഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. റയ്യാൻ ബ്ലോക്ക് പ്രസിഡൻറ് മുഹമ്മദലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷെമീർ സ്വാഗതം പറഞ്ഞു. ഖത്തറിലെ സോഷ്യൽ ഫോറം പ്രവർത്തനങ്ങളെ കുറിച്ച് സംസ്ഥാന സെക്രട്ടറി ഷാജഹാൻ വിശദീകരിച്ചു. ജനറൽ സെക്രട്ടറി ഷെഹീർ അംഗത്വ വിതരണം നിർവഹിച്ചു. സെക്രട്ടറി ഉസ്മാൻ, ഇന്ത്യൻ ഫ്രറ്റേണിറ്റി ഫോറം റയ്യാൻ സെക്രട്ടറി ബിനാസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഷർജിത് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.