ദോഹ: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ഖത്തറിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ പുതിയ ക്രമീകരണങ്ങള്‍ വരുത്തിയതായി ആരോഗ്യ മന്ത്രാലയം. പരിശോധനക്കെത്തുന്ന രോഗികളുടെ എണ്ണം കുറച്ചും ഓൺലൈൻ പരിശോധന പുനരാരംഭിച്ചും അടിയന്തര സ്വഭാവമില്ലാത്ത കൺസൽട്ടേഷനുകൾ നിയന്ത്രിച്ചുമാണ് പുതിയ ക്രമീകരണങൾ.
ഫാമിലി മെഡിസിന്, സ്പെഷാലിറ്റി സേവനങ്ങള്‍, ആരോഗ്യ അനുബന്ധ സേവനങ്ങള്‍ എന്നിവയില്‍ 50 ശതമാനം രോഗികള്‍ക്ക് മാത്രമാകും നേരിട്ട് ചികിത്സ നല്‍കുക. ബാക്കിയുള്ള 50 ശതമാനം രോഗികള്‍ക്ക് ഓണ്‍ലൈന്‍ വഴി ഡോക്ടര്‍മാരുടെ സേവനം തേടാം. ദന്ത വിഭാഗത്തിലും 50-50 നിയന്ത്രണം ഏർപ്പെടുത്തി. അതേമസയം, കുട്ടികള്‍ക്കുള്ള വെല്‍-ബേബി ക്ലിനിക്കുകള്‍ പതിവുപോലെ പ്രവർത്തിക്കും. നേരത്തേയുള്ളത് പ്രകാരം പൂർണമാവും പി.എച്ച്.സി.സികളിൽ പരിശോധന ലഭിക്കും.
'സ്മാർട്' നഴ്സിങ് ക്ലിനിക്കുകളുടെ നേരിട്ടുള്ള പരിശോധന അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചു. എന്നാൽ, വെർച്വൽ കൺസൽട്ടേഷൻ സ്വീകരിക്കുന്നതാണ്.
വെർച്വൽ പരിശോധനയുടെ ഭാഗമായി ഫോണ്‍ വഴിയും വിഡിയോ വഴിയും ചികിത്സ തേടാനുള്ള സൗകര്യങ്ങള്‍ എല്ലാ പി.എച്ച്.സി.സി സെന്ററുകളിലും ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു. ആരോഗ്യ സംബന്ധമായ വിവിധ സേവനങ്ങൾ ഉറപ്പാക്കുന്ന 'നർആകും' സ്മാർട്ഫോൺ ആപ്ലിക്കേഷൻ വഴി പൊതുജനങ്ങൾക്ക് ഡിജിറ്റൽ സഹായങ്ങൾ ലഭ്യമാവുന്നതായിരിക്കും. അതേസമയം, കോവിഡ് പരിശോധന വാഹനങ്ങളില്‍ വെച്ച് നടത്തുന്ന ഡ്രൈവ് ത്രൂ സര്‍വിസ് 14 ഹെൽത്ത് സെന്ററുകളിലും വൈകീട്ട നാലു മുതല്‍ 11 വരെ പതിവുപോലെ പ്രവർത്തിക്കും. 10.30 വരെ മാത്രമേ ഡ്രൈവ് ത്രൂ വഴി രോഗികളുടെ സാമ്പ്ൾ സ്വീകരിക്കുവെന്ന് അധികൃതർ അറിയിച്ചു. ഓണ്‍ലൈന്‍, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് പരമാവധി സേവനം ഉറപ്പാക്കുകയാണ് പി.എച്ച്.സി.സി ലക്ഷ്യമിടുന്നത്.
രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങൾ നേരിട്ടുള്ള മുഖാമുഖ പരിശോധനക്കും ഓൺലൈൻ പരിശോധനക്കും പൂർണസജ്ജമാണെന്നും മാറിവരുന്ന വെല്ലുവിളികൾക്ക് ഏറ്റെടുക്കാനായി പ്രാപ്തമാണെന്നു പി.എച്ച്.സി.സി ഓപറേഷൻസ് എക്സിക്യൂട്ടിവ് ഡയറക്ടറും ഫാമിലി മെഡിസിൻ സീനിയർ കൺസൽട്ടന്റുമായ ഡോ. സംയാ അബ്ദുല്ല പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിൽനിന്നുള്ള അറിയിപ്പുകളും നിർദേശങ്ങളും പൊതുജനങ്ങൾ പിന്തുടരണമെന്നും അവർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.