ദോഹ: യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിന്റെയും കൃപേഷിന്റെയും മൂന്നാം രക്തസാക്ഷിത്വദിനത്തിൽ ഇൻകാസ് കാസര്‍കോട് ജില്ല കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. അനുസ്മരണ ചടങ്ങ് ഹൈബി ഈഡന് എം.പി വെബിനാറിലൂടെ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിനപ്പുറം പൊതുസമൂഹത്തിന് ഒരുപാട് നന്മകള് പകര്ന്നുകൊടുക്കേണ്ടിയിരുന്ന കലാസാംസ്കാരിക മേഖലകളില്‍ തിളങ്ങിനിന്നിരുന്ന രണ്ട് ചെറുപ്പക്കാരെയാണ് സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയം ഇല്ലായ്മ ചെയ്തതെന്ന് ഹൈബി ഈഡന് പറഞ്ഞു. ഡി.സി.സി അധ്യക്ഷന്‍ പി.കെ. ഫൈസല്‍ മുഖ്യാതിഥിയായിരുന്നു. യൂത്ത് കോൺഗ്രസ് കാസര്‍കോട് ജില്ല പ്രസിഡന്റ് പ്രദീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല, സുരേഷ് കരിയാട്, അൻവർ സാദത്ത്, മുഹമ്മദാലി പൊന്നാനി, നിയാസ് ചെരിപ്പത്ത്, വിപിൻ മേപ്പയൂർ, മനോജ് കൂടല്‍, ശ്രീജിത്ത് ആലപ്പുഴ, അഷ്റഫ് വടകര, ശ്രീരാജ്, അജാത് കോട്ടയം, ഷംസുദ്ദീന് ഇസ്മയിൽ, സലീം എടശ്ശേരി, ഫയാസ് റഹ്മാൻ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല പ്രസിഡന്റ് ഹരികുമാര്‍ കാനത്തൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ഉണ്ണി നമ്പ്യാര്‍ സ്വാഗതവും അലി നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.