ദോഹ: സ്മാർട്ഫോൺ പ്രേമികൾ കാത്തിരുന്ന ഓപ്പോയുടെ ഏറ്റവും പുതിയ റെനോ 10 സീരീസുകൾ ഖത്തറിലെ വിപണിയിലുമെത്തി. സ്മാർട്ഫോണിൽ ഏറ്റവും നൂതന സവിശേഷതകളുമായി റെനോ 10 പ്രോ പ്ലസ് 5ജി, റെനോ 10 പ്രോ 5ജി, റെനോ 10 5ജി എന്നീ ഫോണുകളാണ് ഖത്തറിലെ മൊബൈൽ ഫോൺ ആരാധകർക്കായി വിപണിയിലെത്തിയത്. അതിവേഗ ചാർജിങ്, ട്രിപ്ൾ റിയർ കാമറ, സ്ക്രീൻ പ്രകടനം, ആകർഷകമായ രൂപകൽപന തുടങ്ങി ഏറ്റവും മികച്ച സംവിധാനങ്ങളോടെയാണ് ഓപ്പോയിൽ നിന്നുള്ള ഏറ്റവും പുതിയ റെനോ സീരീസ് ഇറങ്ങിയത്.
റെനോയുടെ പത്താം ജനറേഷൻ മൊബൈൽ ഫോൺ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിൽ സന്തോഷം പങ്കുവെച്ച ഓപ്പോ കൺട്രി മാനേജർ യുവാൻ മെങ്, സ്മാർട്ഫോൺ വിപണിയിൽ ഉപഭോക്താക്കൾക്ക് മികച്ച അനുഭവമാണ് ഇത് സമ്മാനിക്കുന്നതെന്നു വ്യക്തമാക്കി.
ഓപ്പോയുടെ ഏറ്റവും പുതിയ ഓപറേറ്റിങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്താണ് ഫോൺ വിപണിയിലെത്തുന്നത്. എയർകണ്ടീഷൻ, ടി.വി, സെറ്റ് അപ് ബോക്സ് ഉൾപ്പെടെ സ്മാർട്ട് ഡിവൈസുകളുടെ നിയന്ത്രണത്തിനുള്ള ഐ.ആർ റിമോട്ട് കൺട്രോൾ സംവിധാനവും ഫോണിൽ സപ്പോർട്ട് ചെയ്യുന്നു. ഖത്തർ വിപണിയിൽ വിവിധ മോഡലുകളുടെ പ്രീ ഓർഡർ വിലയും പ്രഖ്യാപിച്ചു. റെനോ 10 പ്ലസ് 5ജിക്ക് 2999 റിയാലും റെനോ 10 പ്രോ 5ജിക്ക് 1999 റിയാലും റെനോ 10 5ജിക്ക് 1499 റിയാലുമാണ് ഖത്തറിലെ പ്രീ ഓർഡർ വില. പുറത്തിറക്കുന്നതിന്റെ ഭാഗമായി മുൻകൂർ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് റെനോ 10 പ്രോ പ്ലസ് 5ജിക്കൊപ്പം ഓപ്പോ എയർ 2 പ്രോ ഇയർബഡും ഒരു വർഷം വാറന്റിയും ലഭിക്കും.
റെനോ 10 പ്രോ 5ജി അല്ലെങ്കിൽ 10 ഫൈവ് ജി ബുക്ക് ചെയ്യുന്നവർക്ക് ഓപ്പോ എൻകോ 2 ഇയർബഡ്, 12 മാസം വാറന്റി എന്നിവയും ലഭിക്കും. അൾട്രാ ക്ലിയർ പോർട്രെയ്റ്റ് കാമറ, ലൈറ്റ് വെയ്റ്റ് ഡിസൈൻ, 100 വാട്സ് സൂപ്പർ വൂക് ഫ്ലാഷ് ചാർജിങ്, കരുത്തുറ്റ എസ്.ഒ.സി, ഫാസ്റ്റ് ചാർജിങ്, കൂടുതൽ ദൈർഘ്യം ലഭിക്കുന്ന ബാറ്ററി, കളർ ഒ.എസ് 13 ഉൾപ്പെടെ പുതുതലമുറ സ്മാർട്ഫോണുകളിലെ ഏറ്റവും മികച്ച പെർഫോമൻസാണ് റെനോ 10 സീരീസുകൾ വാഗ്ദാനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.