റിപ്പബ്ലിക്​ ദിനം: എംബസിയിൽ പതാക ഉയർത്തൽ രാവിലെ 6.45ന്​

ദോഹ: ഇന്ത്യയുടെ 73ാം റിപ്പബ്ലിക്​ ദിനാഘോഷങ്ങൾക്കായി ഖത്തറിലെ ഇന്ത്യൻ എംബസിയും പ്രവാസി സമൂഹവും ഒരുങ്ങി. ആഘോഷങ്ങളുടെ ആസ്ഥാനമാവുന്ന ഇന്ത്യൻ എംബസിയിൽ ബുധനാഴ്ച രാവിലെ 6.45ന്​ ദേശീയ പതാക ഉയർത്തും. കോവിഡ്​ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചായിരിക്കും ചടങ്ങുകൾ. രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിക്കുകയും ഇഹ്​തിറാസിൽ ഗ്രീൻ സ്​റ്റാറ്റസ്​ ഉള്ളവർക്കും മാത്രമായിരിക്കും റിപ്പബ്ലിക്​ ദിന ചടങ്ങിലേക്ക്​ പ്രവേശനം. ചടങ്ങ്​ എംബസിയുടെ ഫേസ്​ബുക്ക്​​, യുട്യൂബ്​ ചാനൽ വഴി തത്സമയം സംപ്രേഷണം ചെയ്യും. 

Tags:    
News Summary - Republic Day: Flag hoisting at the Embassy at 6.45am

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT