ദോഹ: പ്രവാസികൾ ഉൾപ്പെടെ വിദേശ യാത്രക്കാരിൽനിന്നും ആർ.ടി.പി.സി.ആറിന്‍റെ പേരിൽ അമിത തുക ഈടാക്കിയ നടപടിയിൽ കേരള സർക്കാർ വിശദീകരണം നൽകണമെന്ന് കെ.എം.സി.സി ഖത്തർ കമ്മിറ്റി ആവശ്യപ്പെട്ടു. വിമാനത്താവളങ്ങളിൽ ആർ.ടി.പി.സി.ആറിന് 2490 രൂപ വരെയായിരുന്നു ഈടാക്കിയിരുന്നത്. ഇത് അടുത്തിടെ 1200 രൂപയായി കുറച്ചു. ഈ വകയിൽ കോടിക്കണക്കിന് രൂപ പ്രവാസികളിൽനിന്ന് ഈടാക്കാൻ ഏജൻസികൾക്ക് കേരള സർക്കാർ വഴിയൊരുക്കിക്കൊടുക്കുകയായിരുന്നു. പാർലമെന്‍റിൽ അബ്ദുസ്സമദ് സമദാനി എം.പിയും, കൊടിക്കുന്നിൽ സുരേഷ് എം.പിയും ചോദ്യം ഉന്നയിച്ചതിനെ തുടർന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി വി.കെ. സിങ് രേഖാമൂലം നൽകിയ മറുപടിയിൽ കോവിഡ് ടെസ്റ്റിന്‍റെ തുക നിർണയിക്കുന്നതിനുള്ള അധികാരം സംസ്ഥാന സർക്കാറുകൾക്ക് ആണെന്ന് അറിയിക്കുകയായിരുന്നു.
ഇതു ശ്രദ്ധയിൽപെട്ട കേരള സർക്കാർ പെെട്ടന്ന് തുക കുറക്കുകയാണ് ഉണ്ടായത്. ഇതുവരെ, ടെസ്റ്റിങ് ഏജൻസികളെയും സര്‍വിസ് ചാര്‍ജ് നിരക്കും തീരുമാനിക്കുന്നത് കേന്ദ്ര സർക്കാറാണെന്നാണ് പ്രവാസികളോട് പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ സംസ്ഥാന സർക്കാറാണ് ഉത്തരവാദികളെന്ന് വ്യക്തമായിരിക്കുന്നു. പ്രവാസികളോട് അന്യായമായി അമിത തുക ഈടാക്കിയ സർക്കാർ ഇക്കാര്യത്തില്‍ വിശദീകരണം നൽകണമെന്ന് കെ.എം.സി.സി ഖത്തർ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് പ്രവാസികളില്‍നിന്നും അമിതമായി ഈടാക്കിയ തുക എങ്ങോട്ടാണ് പോയത് എന്ന് വ്യക്തമാക്കേണ്ട ബാധ്യത കേരള സര്‍ക്കാറിനുണ്ടെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.