ദോഹ: കോവിഡ് വാക്സിൻ സ്വീകരിച്ച പൗരന്മാർക്ക് സൗദി അറേബ്യ അന്താരാഷ്ട്ര യാത്രകൾക്ക് അനുമതി നൽകിയതോടെ ഖത്തറിലേക്ക് സൗദിയിൽ നിന്നുള്ളവരുടെ ഒഴുക്ക്.
ഒരുവർഷത്തിനുശേഷം ആദ്യമായാണ് വാക്സിൻ സ്വീകരിച്ചവർക്ക് രാജ്യം വിടാനും തിരിച്ചുവരുേമ്പാൾ ക്വാറൻറീൻ അടക്കമുള്ള നടപടികളിൽ സൗദി ഇളവ് അനുവദിച്ചതും. വാക്സിൻ എടുത്ത ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർ, അവരുടെ വീട്ടുജോലിക്കാർ എന്നിവർക്ക് ഖത്തറിൽ ക്വാറൻറീൻ ഒഴിവാക്കി കഴിഞ്ഞ ആഴ്ച ആരോഗ്യമന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഇതും സൗദിയിൽനിന്നുള്ളവർക്ക് ആശ്വാസകരമാണ്.
നിരവധി കുടുംബബന്ധങ്ങളാണ് ഇരുരാജ്യത്തുമായുള്ളത്. കഴിഞ്ഞ ജി.സി.സി ഉച്ചകോടിയിൽ അൽ ഉല കരാർ ഒപ്പുവെച്ചതോടെ സൗദിയുമായുള്ള ഖത്തറിെൻറ ഏക കര അതിർത്തിയായ അബൂസംറ തുറന്നിരുന്നു. കുടുംബാംഗങ്ങൾക്ക് പരസ്പരം കാണാനടക്കം ഇതോടെ കഴിഞ്ഞു. എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ യാത്രകൾ സാധ്യമായിരുന്നില്ല. ഇതിനാണ് സൗദിയുടെ പുതിയ നടപടികളിലൂടെ മാറ്റം വന്നിരിക്കുന്നത്. അന്താരാഷ്ട്ര യാത്രകൾക്കുള്ള നിയന്ത്രണം നീക്കിയതോടെ മറ്റ് രാജ്യങ്ങളിലേക്ക് സൗദിയിൽ നിന്നുള്ളവരുടെ യാത്ര വീണ്ടും സാധ്യമാകാൻ തുടങ്ങി.
ഇതോടെ കര അതിർത്തിയായ സൽവ അതിർത്തി കടന്ന് അബൂസംറ വഴി നിരവധി വാഹനങ്ങളാണ് കഴിഞ്ഞദിവസങ്ങളിൽ സൗദിയിൽനിന്ന് എത്തിയതെന്ന് സൗദി ചാനൽ റിപ്പോർട്ട് ചെയ്തു. 'അൽ അക്ബറിയ' ടി.വി ചാനൽ റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞദിവസം അർധരാത്രി 12 മുതൽ തിങ്കളാഴ്ച രാവിലെ വരെ 310 വാഹനങ്ങളാണ് സൗദിയിൽനിന്ന് ഖത്തറിൽ എത്തിയത്. സൽവ പോർട്ടിലെ എല്ലാ സൗദി സർക്കാർ ഏജൻസികളും വകുപ്പുകളും പൂർണാർഥത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും യാത്രക്കാരുടെ എല്ലാ ആവശ്യങ്ങളും ഇതിലൂടെ കൃത്യമായി നടക്കുന്നുണ്ടെന്നും സൗദി ചാനൽ പറയുന്നു.
കോവിഡ് വാക്സിെൻറ രണ്ടുഡോസും സ്വീകരിച്ചവർക്ക് ഖത്തറിലെത്തുേമ്പാൾ മുൻകൂട്ടിയുള്ള കോവിഡ് നെഗറ്റിവ് പി.സി.ആർ ടെസ്റ്റ് നിർബന്ധമാണ്. ട്രാവൽ ഇൻഷുറൻസും ഇവർക്ക് വേണം. ഇത്തരക്കാർക്ക് ഖത്തറിൽ ക്വാറൻറീൻ ആവശ്യമില്ല.
ഒരു ഡോസ് മാത്രം വാക്സിൻ സ്വീകരിച്ചവർ, കുട്ടികൾ എന്നിവർക്കാണ് ഒരാഴ്ചത്തെ ക്വാറൻറീൻ ആവശ്യമായി വരുന്നത്. കഴിഞ്ഞ 14 മാസങ്ങളായി സൗദികൾക്ക് അന്താരാഷ്ട്ര യാത്രകൾക്ക് വിലക്കുണ്ടായിരുന്നു. കോവിഡ് ആശങ്ക മൂലമാണിത്. 30 മില്യനിലധികം ആളുകൾക്ക് സൗദിയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2020 മാർച്ച് മുതലാണ് നിരോധനം നിലവിൽവന്നത്. വിദേശങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളടക്കമുള്ള സൗദിയിലുള്ളവർക്ക് യാത്രവിലക്ക് ഏറെ പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു. ഇൗ അവസ്ഥക്കാണ് ഇപ്പോൾ മാറ്റം വന്നത്. നിലവിൽ 11.5 മില്യൻ ആളുകൾക്ക് സൗദിയിൽ വാക്സിെൻറ ഒരു ഡോസ് എങ്കിലും നൽകിക്കഴിഞ്ഞിട്ടുണ്ട്. ഇവർക്കാണ് തിങ്കളാഴ്ച മുതൽ പുതിയ മാർഗനിർദേശങ്ങൾക്കനുസരിച്ച് വിദേശങ്ങളിലേക്ക് യാത്രചെയ്യാൻ അനുമതി നൽകുന്നത്.
സർക്കാറിെൻറ ആരോഗ്യ ആപ്പ് ആയ 'തവക്കൽന'യിൽ തങ്ങളുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച വിവരം വിമാനത്താവള അധികൃതർക്ക് നൽകുകയാണ് യാത്രക്കാർ ചെയ്യേണ്ടത്.വിദേശങ്ങളിൽനിന്ന് സൗദിയിൽ തിരിച്ചെത്തുന്നവർക്ക് ഹോം ക്വാറൻറീൻ ആണ് വേണ്ടത്. പിന്നീട് കോവിഡ് പരിശോധന നടത്തുകയും വേണം.
പൗരന്മാർക്കും താമസക്കാർക്കുമായി മികച്ച ചികിത്സാസൗകര്യങ്ങളാണ് കോവിഡ് സാഹചര്യത്തിൽ സൗദി ഒരുക്കിയിരിക്കുന്നത്. കോവിഡിെൻറ ആദ്യത്തിൽതന്നെ പലവിധ നിയന്ത്രണങ്ങളും നടപ്പാക്കിയിരുന്നു.
പള്ളികൾ, വാണിജ്യസ്ഥാപനങ്ങൾ തുടങ്ങിയവ ആഴ്ചകളോളം പൂട്ടിയിട്ടു. ഹജ്ജ് തീർഥാടനത്തിനെത്തുന്നവരുടെ എണ്ണം ഏറെ കുറച്ചു. മക്ക അതിർത്തികൾ അടച്ചു.അതേസമയം കോവിഡ് ഭീഷണി നിലവിൽ കൂടുതലുള്ള ഇന്ത്യ, ലബനാൻ, യമൻ, ഇറാൻ, തുർക്കി രാജ്യങ്ങളിൽനിന്നുള്ള വിമാനവിലക്ക് സൗദി തുടരുകയും ചെയ്യുന്നുണ്ട്.
കോവിഡിെൻറ വരവിന് തൊട്ടുമുമ്പ് 2019 സെപ്റ്റംബറിൽ ആണ് അന്താരാഷ്ട്ര വിനോദ സഞ്ചാരികൾക്കായി സൗദി വൻ സൗകര്യങ്ങൾ തുറന്നുകൊടുത്തിരുന്നത്.
ജി.സി.സി രാജ്യങ്ങളുടെ പൗരന്മാർ, അവരുടെ കുടുംബാംഗങ്ങൾ, വീട്ടുജോലിക്കാർ എന്നിവർ വാക്സിൻ എടുത്താണ് വരുന്നതെങ്കിൽ ഖത്തറിൽ ക്വാറൻറീൻ വേണ്ട എന്ന തീരുമാനം മേയ് ഏഴ് മുതലാണ് പ്രാബല്യത്തിൽ വന്നത്. ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം അംഗീകരിച്ച പട്ടികയിലുള്ള വാക്സിൻ രണ്ടുഡോസും സ്വീകരിച്ചവരാകണം.ഇവരുടെ കൈവശം മുൻകൂർ കോവിഡ് നെഗറ്റവിവ് ഫലം ഉണ്ടായിരിക്കണം.
അതത് രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയം അംഗീകരിച്ച ലാബുകളിൽ നിന്നുള്ള യാത്ര പുറെപ്പടുന്നതിന് 72 മണിക്കൂർ മുമ്പുള്ള പരിശോധനഫലം ആയിരിക്കണം. കോവിഡ് വാക്സിൻ രണ്ടുഡോസും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ് ഖത്തറിൽ എത്തുന്നവർക്കാണ് ഇളവ്. യാത്രക്കാർ വാക്സിൻ സ്വീകരിച്ചതിെൻറ ഔദ്യോഗിക രേഖ കാണിക്കണം.
ഈ മാനദണ്ഡങ്ങൾ പാലിക്കാത്തവർ ഖത്തറിൽ എത്തിയാലുടൻ ഏഴു ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറൻറീനിൽ പ്രവേശിക്കണം.ഡിസ്കവർ ഖത്തറിെൻറ ഓൺലൈൻ പോർട്ടൽ വഴി ബുക്ക് െചയ്തതായിരിക്കണം ഇത്.
യാത്ര പുറെപ്പടുന്നതിനു മുമ്പുതന്നെ നിബന്ധനകൾ പാലിച്ച് ക്വാറൻറീൻ ഹോട്ടൽ ബുക്ക് െചയ്തിരിക്കണം. ഖത്തറിൽ എത്തുേമ്പാൾ ഇഹ്തിറാസ് ആപ്പിെൻറ സ്റ്റാറ്റസ് മഞ്ഞനിറം ആയിരിക്കുകയും വേണം. വാക്സിൻ എടുത്ത രക്ഷിതാക്കൾക്കൊപ്പം വരുന്ന കുട്ടികൾ വാക്സിൻ എടുക്കാത്തവരാെണങ്കിൽ അത്തരം കുട്ടികൾക്കും ഏഴു ദിവസം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണ്. എന്നാൽ, രക്ഷിതാക്കളിൽ ഒരാൾക്ക് ക്വാറൻറീൻ ഒഴിവാകും. മറ്റേയാൾക്ക് കുട്ടികൾക്കൊപ്പം ക്വാറൻറീനിൽ കഴിയാനാകും. എന്നാൽ കുട്ടികളുെട കൂടെ രക്ഷിതാക്കൾക്ക് മാറിമാറി നിൽക്കാൻ കഴിയില്ല. ഖത്തറിൽ എത്തുന്ന എല്ലാവർക്കും ഖത്തരി സിം കാർഡ് ഉണ്ടായിരിക്കണം.
ഇവരുടെ മൊബൈൽ ഫോണുകളിൽ ഇഹ്തിറാസ് ആപ് ഇൻസ്റ്റാൾ ചെയ്തിരിക്കുകയും വേണം. ക്വാറൻറീൻ കാലയളവിൽ പുറത്തിറങ്ങരുത്. എല്ലാവിധ ക്വാറൻറീൻ ചട്ടങ്ങളും പാലിക്കണം. ഇഹ്തിറാസ് ആപ്പിെൻറ സ്റ്റാറ്റസ് പച്ച ആയാൽ മാത്രമേ ഇവർക്ക് പുറത്തിറങ്ങാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.