പൊ​ഡാ​ർ പേ​ൾ സ്കൂ​ളി​ൽ ന​ട​ന്ന യു.​ഡി.​എ​ഫ് വ​ട​ക​ര പാ​ർ​ല​മെ​ന്റ് ക​മ്മി​റ്റി ഖ​ത്ത​ർ

പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ ഷാ​ഫി പ​റ​മ്പി​ൽ സം​സാ​രി​ക്കു​ന്നു

പ്ര​വാ​സി വോ​ട്ടു​റ​പ്പി​ച്ച് ഷാ​ഫി​യു​ടെ പ​ര്യ​ട​നം

ദോ​ഹ: ​ഖ​ത്ത​റി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ആ​വേ​ശം പ​ക​ർ​ന്ന് വ​ട​ക​ര പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ലി​ന്റെ സ​ന്ദ​ർ​ശ​നം. നാ​ട്ടി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ചൂ​ടി​നി​ട​യി​ൽ ര​ണ്ടു​ദി​വ​സ​ത്തെ ഗ​ൾ​ഫ് സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പു​റ​പ്പെ​ട്ട ഷാ​ഫി, ഷാ​ർ​ജ​യി​ൽ ക​ൺ​വെ​ൻ​ഷ​നി​ൽ പ​​ങ്കെ​ടു​ത്ത​ശേ​ഷ​മാ​ണ് ​തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ദോ​ഹ​യി​ലെ​ത്തി​യ​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി​യ​ശേ​ഷം രാ​ത്രി ഒ​മ്പ​ത് മ​ണി​ക്ക് ​പൊ​ഡാ​ർ പേ​ൾ സ്കൂ​ളി​​ൽ വ​ട​ക​ര പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ’വ​ട​ക​രാ​ര​വം’ ക​ൺ​വെ​ൻ​ഷ​നി​ൽ ഷാ​ഫി പ​​ങ്കെ​ടു​ത്തു. ​

പൊ​ഡാ​ർ സ്കൂ​ളി​ലെ വ​ലി​യ ഹാ​ളി​ൽ ആ​യി​ര​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി​യാ​യി​രു​ന്നു ഖ​ത്ത​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ആ​വേ​ശ​ത്തി​ന് തി​രി​കൊ​ളു​ത്തി​യ​ത്. ഇ​ഫ്താ​റും ത​റാ​വീ​ഹ് ന​മ​സ്കാ​ര​വും ക​ഴി​ഞ്ഞ് ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക്കാ​രും കേ​ര​ള​ത്തി​ന്റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രു​മാ​യ പ്ര​വാ​സി​ക​ൾ അ​ൽ മെ​ഷാ​ഫി​ലെ പൊ​ഡാ​ർ സ്കൂ​ൾ മൈ​താ​ന​ത്തേ​ക്ക് പു​റ​പ്പെ​ട്ടി​രു​ന്നു.

ഹാ​ളി​ലും പു​റ​ത്തു​മാ​യി തി​ങ്ങി​നി​റ​ഞ്ഞ ആ​യി​ര​ങ്ങ​ളു​ടെ ന​ടു​വി​ലേ​ക്ക് രാ​ത്രി 10ഓ​ടെ​യാ​ണ് ഷാ​ഫി പ​റ​മ്പി​ലെ​ത്തി​യ​ത്. ആ​ര​വ​ങ്ങ​ളും മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി പ്ര​വ​ർ​ത്ത​ക​ർ പ്രി​യ സ്ഥാ​നാ​ർ​ഥി​യെ ഏ​റ്റെ​ടു​ത്തു. ഹാ​ളി​ന്റെ ഒ​ര​റ്റ​ത്തു​നി​ന്ന് വേ​ദി​യി​ലേ​ക്കെ​ത്താ​ൻ​ത​ന്നെ സ​മ​യ​മെ​ടു​ത്തു.

വ​ട​ക​ര മ​ണ്ഡ​ലം യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പാ​റ​ക്ക​ൽ അ​ബ്ദു​ല്ല ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യം ചൂ​ണ്ടി​ക്കാ​ണി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു തു​ട​ർ​ന്ന് ഷാ​ഫി സം​സാ​രി​ച്ച​ത്.

സ​മ​കാ​ലി​ക രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യെ വീ​ണ്ടെ​ടു​ക്കാ​ൻ ഓ​രോ സ​മ്മ​തി​ദാ​ന അ​വ​കാ​ശ​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

പ്ര​വാ​സി​ക​ൾ ഏ​റെ​യു​ള്ള ​പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണ് മ​ത്സ​രി​ക്കു​ന്ന​തെ​ന്നും അ​വ​രു​ടെ ശ​ബ്ദ​മാ​യി മാ​റു​മെ​ന്നും ഷാ​ഫി ഉ​റ​പ്പു​ന​ൽ​കി. നാ​ടി​നും കു​ടും​ബ​ത്തി​നും വേ​ണ്ടി ആ​യു​സ്സ് മു​ഴു​വ​ൻ പ്ര​വാ​സ​മ​ണ്ണി​ൽ തൊ​ഴി​ലെ​ടു​ത്ത് തീ​ർ​ക്കു​ന്ന പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ൾ അ​ധി​കൃ​ത​രി​ലെ​ത്തി​ക്കാ​നും അ​തി​ന് പ​രി​ഹാ​രം കാ​ണാ​നും മു​ന്നി​ലു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു.

സാ​മ്പ​ത്തി​ക ഭ​ദ്ര​ത അ​നു​വ​ദി​ക്കു​ന്ന പ്ര​വാ​സി​ക​ൾ ഏ​പ്രി​ൽ 26ന് ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു​ചെ​യ്യാ​ൻ നാ​ട്ടി​ലെ​ത്ത​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച അ​ദ്ദേ​ഹം നാ​ട്ടി​ലെ ബ​ന്ധു​ക്ക​ളു​ടെ വോ​ട്ടു​റ​പ്പി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു.

വി​പി​ൻ മേ​പ്പ​യ്യൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ബ്ദു​ൽ നാ​സ​ർ (നാ​ച്ചി) അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഡോ. ​അ​ബ്ദു​സ​മ​ദ്, ഇ​ൻ​കാ​സ് നേ​താ​ക്ക​ളാ​യ കെ.​കെ. ഉ​സ്മാ​ൻ, ക​രു​ണ ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് സു​ധി നി​റം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വി​വി​ധ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ൾ ഷാ​ഫി പ​റ​മ്പി​ലി​നെ ഹാ​രാ​ർ​പ്പ​ണം ചെ​യ്തു സ്വീ​ക​രി​ച്ചു.

പ്ര​വാ​സി​ക​ളു​മാ​യി നേ​രി​ട്ട് സം​സാ​രി​ച്ചും വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യും ഓ​രോ വോ​ട്ടും ഉ​റ​പ്പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഷാ​ഫി​യു​ടെ ഗ​ൾ​ഫ് പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. നാ​ട്ടി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​നി​ട​യി​ൽ​നി​ന്നാ​ണ് ഏ​റെ പ്ര​വാ​സി​ക​ളു​ള്ള മേ​ഖ​ല എ​ന്ന​നി​ല​യി​ൽ സ്ഥാ​നാ​ർ​ഥി ഗ​ൾ​ഫി​ലു​മെ​ത്തി​യ​ത്.

മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ​യും പ്ര​വാ​സ​ത്തി​ലെ​ത്തി​ക്കാ​ൻ ​ആ​ലോ​ച​ന​ക​ളു​ണ്ട്. ഇ​തോ​ടൊ​പ്പം, ഓ​ൺ​ലൈ​ൻ വ​ഴി സ​മ്മേ​ള​ന​ങ്ങ​ളി​ലും ​സ്ഥാ​നാ​ർ​ഥി​ക​ളെ പ​​ങ്കെ​ടു​പ്പി​ക്കാ​ൻ വി​വി​ധ മ​ണ്ഡ​ലം പ്ര​ചാ​ര​ണ ക​മ്മി​റ്റി​ക​ളു​ടെ പ​ദ്ധ​തി​യു​ണ്ട്.

Tags:    
News Summary - Shafi's campaign to cast Pravasi vote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.