?? ????? ??????? ??????????? ???????? ?????

സ്വദേശികൾക്ക് സബ്സിഡി നിരക്കിൽ ചെമ്മരിയാടുകളുടെ വിതരണം ആരംഭിച്ചു

ദോഹ: ബലിപെരുന്നാളിനോടനുബന്ധിച്ച് സ്വദേശികൾക്ക് സബ്സിഡി നിരക്കിൽ ചെമ്മരിയാടുകളുടെ വിതരണം ആരംഭിച്ചു. മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയത്തി​​െൻറയും വിഡാം ഫുഡ് കമ്പനിയുടെയും സഹകരണത്തോടെ വാണിജ്യ വ്യവസായ മന്ത്രാലയമാണ് ആടുകളെ വിതരണം ചെയ്യുന്നത്.
ജൂലൈ 27ന് ആരംഭിച്ച വിതരണം ആഗസ്​റ്റ് 2 വരെ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.12,000 അറബ് ചെമ്മരിയാടുകൾ, 3000 പ്രാദേശിക ആടുകൾ, 9000 സിറിയൻ ചെമ്മരിയാടുകൾ എന്നിവയാണ് വിതരണത്തിനെത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. 

സിറിയൻ ആടുകൾക്ക് (45 കിലോക്ക് മുകളിൽ) 950 റിയാൽ നിരക്കിലും പ്രാദേശിക ചെമ്മരിയാടുകൾക്ക് (35 കിലോഗ്രാമിന് മുകളിൽ) 1000 റിയാലിനുമാണ് സ്വദേശികൾക്ക് ലഭിക്കുക.അൽ വക്റ, അൽ ശമാൽ, അൽഖോർ, അൽ മസ്​റൂഅ, അൽ ശീഹാനിയ എന്നിവിടങ്ങളിലെ വിഡാം ഫുഡ് കമ്പനിയുടെ അറവുശാലകളിലാണ് വിതരണം. 20 വയസ്സ് പൂർത്തിയായ ഖത്തരി ഐഡി കാർഡ് ഹാജരാക്കുന്ന സ്വദേശികൾക്കാണ് സബ്സിഡി നിരക്കിൽ ആടുകളെ ലഭിക്കുക. ഒരാൾക്ക് ഒരാട് എന്ന നിലക്കാണ് വിതരണം.കോവിഡ് –19 പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് വിതരണം ചെയ്യുന്നത്. പൗരന്മാർ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - sheep-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.