ദോഹ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുനൽകാനുള്ള മന്ത്രിസഭ തീരുമാനത്തിനുപിന്നാലെ, വിനോദ സഞ്ചാരികളുടെയും തദ്ദേശീയരുടെയും ഇഷ്ടകേന്ദ്രമായ ഷീഷാ കേന്ദ്രങ്ങൾ തുറക്കാൻ അനുമതിയായി. വാണിജ്യ, വ്യവസായ മന്ത്രാലയമാണ് അനുവാദം നൽകിയത്്. ഇതോടെ, നാലാം ഘട്ട കോവിഡ് ഇളവുകൾ പ്രാബല്യത്തിൽ വരുന്ന ഞായറാഴ്ച മുതൽ വിനോദ സഞ്ചാര മേഖലകളിലെ തുറന്ന സ്ഥലങ്ങളില്‍ ഷീഷാ കേന്ദ്രങ്ങൾക്കും പ്രവർത്തനം ആരംഭിക്കാം. ഉപഭോക്താക്കള്‍ തമ്മില്‍ രണ്ടുമീറ്റര്‍ എങ്കിലും സുരക്ഷിത അകലം പാലിക്കണമെന്ന് നിർദേശമുണ്ട്. കോവിഡ് റിപ്പോർട്ട് ചെയ്തിനുപിന്നാലെയാണ് ഇവയും അടച്ചുപൂട്ടിയത്. ഖത്തറിൽ വിദേശികളും സ്വദേശികളും ഉൾപ്പെടെ ഏറെപേരെ ആകർഷിക്കുന്ന കേന്ദ്രങ്ങളിൽ ഒന്നുകൂടിയാണ് ഷീഷാ സർവിസ്.
മെട്രോയിൽ കൂടുതൽ യാത്രക്കാർ
പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരുന്ന ഞായറാഴ്ച മുതൽ ദോഹ മെട്രോയിൽ കുടുതൽ യാത്രക്കാർക്ക് പ്രവേശനം നൽകും. 75 ശതമാനം ശേഷിയോടെ സർവിസ് നടത്തുമെന്ന് മെട്രോ അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു. മെട്രോ ലിങ്ക്, മെട്രോ എക്സ്പ്രസ് സർവിസുകളിലും യാത്രക്കാരുടെ ആകെ ശേഷി 75 ശതമാനമായി ഉയർത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.