ദോഹ: ഐ.സി.ടി 2019-20 അധ്യായന വർഷത്തെ പുരസ്കാരം ശാന്തിനികേതന്‍ ഇന്ത്യൻ സ്കൂളിലെ ഐ.സി.ടി വിഭാഗം മേധാവി ശ്യാം കൃഷ്ണക്ക്. ഐ.സി.ടി മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച സ്കൂൾ അധ്യാപകര്‍ക്ക് ഭാരത സര്‍ക്കാറിെൻറ പുരസ്കാരം എന്‍.സി.ഇ.ആര്‍.ടിയാണ് ഏര്‍പ്പെടുത്തിയത്.
വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് വിവര സാങ്കേതികവിദ്യയുടെ ഫലപ്രദവും കാര്യക്ഷമവുമായ ഉപയോഗത്തിനുതകുന്ന പുതുമയാര്‍ന്ന സംവിധാനങ്ങള്‍ ആവിഷ്കരിച്ചതിനുള്ള അംഗീകാരമാണ് അവാര്‍ഡ്. പുരസ്കാരദാന ചടങ്ങിെൻറ തീയതികള്‍ പിന്നീട് അറിയിക്കും. സ്കൂള്‍ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍, വിവിധ സെക്ഷന്‍ മേധാവികള്‍, അധ്യാപകരക്ഷാകര്‍ത്താക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ശ്യാം കൃഷ്ണയെ അഭിനന്ദിച്ചു.
ശാന്തിനിക്തന്‍ സ്കൂളിലെ പഠനബോധന രംഗങ്ങളിൽ വിവരസാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിന് ഉതകുന്ന നൂതന മാര്‍ഗങ്ങൾ ആവിഷ്കരിക്കുന്നതിനായി നിരന്തരം പരിശ്രമിച്ച ശ്യാംകൃഷ്ണയുടെ സ്തുത്യര്‍ഹമായ സേവനത്തെ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.