ദോഹ: പത്തു ലക്ഷത്തിൽ ഒരാളിൽ മാത്രം കണ്ടുവരുന്ന അത്യപൂർവ നേത്രരോഗത്തിന് മരുന്ന് വികസിപ്പിച്ച് സിദ്റ മെഡിസിൻ. ഖത്തർ ഫൗണ്ടേഷൻ അംഗമായ സിദ്റ മെഡിസിൻ വികസിപ്പിച്ച രാജ്യത്തെ ആദ്യ പ്ലാസ്മ ഐ േഡ്രാപ്സ് ഉപയോഗിച്ച് 10 മാസം പ്രായമായ ഖത്തരി കുഞ്ഞിനെ ചികിത്സിക്കുകയും ചെയ്തു.
2020 ആദ്യത്തിലാണ് അപൂർവങ്ങളിൽ അപൂർവ നേത്രരോഗമായ പ്ലാസ്മിനോജൻ ഡെഫിഷ്യൻസി എന്ന രോഗം കുഞ്ഞിൻെറ കണ്ണിനെ ബാധിക്കുന്നത്. ബ്രിട്ടനിലായിരുന്നു ഈ കുടുംബം. ചികിത്സക്കായി മാതാപിതാക്കൾ സിദ്റ മെഡിസിനുമായി ബന്ധപ്പെട്ടെങ്കിലും കോവിഡ് കേസുകൾ കാരണം ബ്രിട്ടനിൽ നിന്നും ഖത്തറിലേക്ക് മടങ്ങുന്നത് തടസ്സമായി. പിന്നീട് ഖത്തറിലേക്ക് മടങ്ങുകയാണെങ്കിൽ കുഞ്ഞിന് ശരിയായ ചികിത്സ ലഭിക്കുമോയെന്ന ആശങ്ക രക്ഷിതാക്കൾക്കുണ്ടായി. എന്നാൽ, സിദ്റ മെഡിസിൻ നൽകിയ ഉറപ്പിൽ അവർ ഖത്തറിലെത്തുകയും ചികിത്സ ആരംഭിക്കുകയും ചെയ്യുകയായിരുന്നു.
കുഞ്ഞിൻെറ രോഗവിവരം അറിഞ്ഞ ആദ്യ സമയം മുതൽ തന്നെ ചികിത്സയുമായി ബന്ധപ്പെട്ട് നല്ല ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും മികച്ച ഒരു ടീം തന്നെ നമുക്കുണ്ടെന്നും അഡ്വാൻസ്ഡ് സെൽ തെറപ്പി കോർ മേധാവി ഡോ. ഷിയാറ കുഗ്നോ പറഞ്ഞു. എന്നാൽ, ചികിത്സക്കാവശ്യമായ പ്ലാസ്മ ഐ േഡ്രാപ്സ് ഖത്തറിൽ മുമ്പ് എവിടെയും വികസിപ്പിച്ചിരുന്നില്ല. തുടർന്ന് ആവശ്യമായ റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരങ്ങളോടെ പ്ലാസ്മ ഐേഡ്രാപ് സിദ്റ മെഡിസിൻ വികസിപ്പിക്കുകയായിരുന്നുവെന്നും ഡോ. കുഗ്നോ വ്യക്തമാക്കി.
'എെൻറ മകൾ കണ്ണു തുറക്കാത്ത ഒരു സമയമുണ്ടായിരുന്നു. കുഞ്ഞിൻെറ കാഴ്ച തന്നെ ഇല്ലാതാകുമോ എന്ന ഭയവും ആശങ്കയും ഉണ്ടായിരുന്നു, ഇപ്പോൾ കാര്യങ്ങൾ ശരിയായി വരുന്നു കുഞ്ഞിൻെറ മാതാവ് പറയുന്നു. 10 ലക്ഷം പേരിൽ 1.6 ശതമാനം ആളുകൾക്ക് മാത്രമാണ് ലോകത്ത് പ്ലാസ്മിനോജൻ ഡെഫിഷ്യൻസി ബാധിക്കുന്നത്. ഈ അപൂർവ രോഗത്തിന് ഐ േഡ്രാപ് ഉപയോഗിക്കുകയെന്ന മാർഗം മാത്രമേയുള്ളൂവെന്ന് വിദഗ്ധർ പറയുന്നു.
ശരിയായ ചികിത്സയില്ലാത്ത ഓർഫൻ ഡിസീസ് വിഭാഗത്തിലാണ് ഈ രോഗം അറിയപ്പെടുന്നത്. അതിനെ മറികടക്കാൻ പ്ലാസ്മിൻ അടങ്ങിയ ഐഡ്രോപ്പ് മാത്രമാണ് ഉപയോഗിക്കാനാകുക.
രോഗിയുടെ പ്ലാസ്മക്ക് സമാന സ്വഭാവുള്ള പ്ലാസ്മ മറ്റൊരു വ്യക്തിയിൽ നിന്നും സ്വീകരിച്ചാണ് പ്ലാസ്മ ഐഡ്രോപ്പ് വികസിപ്പിക്കുന്നത്. അല്ലെങ്കിൽ പ്ലാസ്മിനോജൻ അടങ്ങിയ സിറം ഉപയോഗിക്കണം. ഇത് മാത്രമാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗമെന്ന് ഒഫ്താൽമോളജി വിഭാഗം സീനിയർ ഫിസിഷ്യൻ ഡോ. പെഡ്രാെ മാറ്റർ പറഞ്ഞു.
സിദ്റ മെഡിസിനിലെ പീഡിയാട്രിക് ഹെമറ്റോളജി, ഓഫ്താൽമോളജി, പാത്തോളജി ബ്ലഡ് ബാങ്ക്, അഡ്വാൻസഡ് സെൽ തെറപ്പി കോർ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരാണ് പ്ലാസ്മ ഐഡ്രോപ്പ് വികസിപ്പിക്കുന്നതിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.