ഹമദ്​ രാജ്യാന്തര വിമാനത്താവളത്തിൽ സ്​ഥാപിച്ച അധ്യാധുനിക ബാഗേജ്​ സ്​കാനിങ്​ സംവിധാനം 

ഹമദ്​ വിമാനത്താവളത്തിൽ അത്യാധുനിക സംവിധാനം: പാനീയങ്ങളും ഇലക്​ട്രോണിക്​ ഉപകരണങ്ങളും മാറ്റാതെ ബാഗേജ്​ സ്​കാൻ ചെയ്യാം

ദോഹ: ​േലാകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ദോഹ ഹമദ്​ രാജ്യാന്തര വിമാനത്താവളത്തിൽ ബാഗേജ്​ സ്​കാനിങ്​ എളുപ്പമാക്കാനുള്ള സംവിധാനമൊരുക്കി അധിക​ൃതർ. യാത്രക്കാരുടെ ബാഗേജിനുള്ളിലെ പാനീയങ്ങളും വലിയ ഇലക്​ട്രോണിക്​ ഉപകരണങ്ങളും നീക്കം ചെയ്യാതെതന്നെ സ്​കാനിങ്​ പൂർത്തിയാക്കാൻ കഴിയുന്നതാണ്​ പുതിയ സംവിധാനം. ഒരേസമയം കൂടുതൽ ​ബാഗേജുകൾ പരിശോധിക്കാൻ സാധിക്കും. യാത്രക്കാർക്ക്​ വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയിലെ നീണ്ട ക്യൂ ഒഴിവാക്കാൻ കഴിയും.

യാത്രക്കാരന്​ ലാപ്​ടോപ്​, പാനീയങ്ങൾ തുടങ്ങിയവ​ ബാഗേജിൽ തന്നെ സൂക്ഷിക്കുന്നതിൽ പ്രയാസമുണ്ടാവില്ല. സുരക്ഷ പരിശോധന കൂടുതൽ വേഗത്തിലും എളുപ്പത്തിലുമാക്കാനും ഒരേസമയം ആറു പേരുടെ വരെ ബാഗേജ്​ പരിശോധിക്കാനും നൂതന സംവിധാനം വഴി കഴിയും. ഇതോടൊപ്പം യാത്രക്കാരുടെ ബോർഡിങ്​ പാസ്​ ബാഗേജ്​ സ്​കാനറ​ുമായി ബന്ധപ്പെടുത്തുന്ന ഇലക്​ട്രോണിക്​ ടാഗ്​ സംവിധാനം കൂടിയുണ്ട്​. ബാഗേജിലെ വസ്​തുക്കൾ എന്തെങ്കിലും നഷ്​ടമായാൽ എളുപ്പത്തിൽ കണ്ടെത്താൻ ഇതുവഴി കഴിയും.

യാത്രക്കാർക്ക്​ പാദരക്ഷ അഴിക്കാതെ തന്നെ ദേഹപരിശോധന പൂർത്തിയാക്കാനുള്ള സംവിധാനവുമുണ്ട്​. പ്രത്യേക കാബിനിൽ നിൽക്കു​േമ്പാൾതന്നെ നിമിഷങ്ങൾക്കുള്ളിൽ പൂർണമായി​ സ്​കാനിങ്​ പൂർത്തിയാകും.

മറ്റു സ്​കാനറുകളിൽ സ്​കാനിങ്ങിൻെറ ദ്വിമാന ദൃശ്യമാണ്​ സെക്യൂരിറ്റി​ ചെക്കപ്പ്​ ടീമിന്​ ലഭിക്കുന്നതെങ്കിൽ പുതിയ സംവിധാനത്തിൽ ത്രിമാന ദൃശ്യങ്ങളോടെ തന്നെ പരിശോധിക്കാൻ കഴിയും. ആഗോള പ്രശസ്​തമായ 'സ്​മിത്ത്​സ്​ ഡിറ്റക്​ഷ'നുമായി​ ചേർന്നാണ്​ ഹമദ്​ വിമാനത്താവളം ഇൗ സൗകര്യമൊരുക്കിയത്​. എച്ച്​.​െഎ സ്​കാൻ 6040 സി.ടി.​െഎ.എക്​സ്​ എന്ന ഇൗ സംവിധാനം ഗൾഫ്​ മേഖലയിൽ ആദ്യമായി ഉപയോഗിക്കുന്നതും ഹമദ്​ വിമാനത്താവളത്തിലാണ്​. 

Tags:    
News Summary - State-of-the-art at Hamad Airport: Luggage can be scanned without changing drinks and electronic devices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.