ദോഹ: പ്രളയം ദുരിതത്തിലാഴ്ത്തിയ സുഡാൻ ജനതക്ക് ആശ്വാസമേകുന്നതിന് അടിയന്തര സഹായമെത്തിക്കാനുള്ള അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഉത്തരവിന് പ്രശംസയുമായി മന്ത്രിസഭ.പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് സുഡാനിലേക്ക് അടിയന്തര സഹായമെത്തിക്കാനുള്ള തീരുമാനത്തിന് പ്രശംസ. പ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ച മന്ത്രിസഭ, പരിക്കേറ്റവർക്ക് എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
കോവിഡ്-19 പശ്ചാത്തലത്തിൽ രാജ്യത്തെ ഏറ്റവും പുതിയ സാഹചര്യവും സംഭവ വികാസങ്ങളും പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി മന്ത്രിസഭ യോഗത്തിൽ വിശദീകരിച്ചു.രാജ്യത്തെ മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും തങ്ങളുടെ ആസൂത്രണ പദ്ധതികൾ അവതരിപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ പ്രത്യേക നിർദേശ പ്രകാരം ഗതാഗത വാർത്ത വിനിമയ മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി മന്ത്രാലയത്തിെൻറ പ്രധാന പദ്ധതികൾ സംബന്ധിച്ച് മന്ത്രിസഭയിൽ വിശദീകരിച്ചു. സാമ്പത്തിക, പരിസ്ഥിതി സുസ്ഥിരത, സുരക്ഷയും സംരക്ഷണവും, ലളിതമായ മുന്നേറ്റം, സാമ്പത്തിക വികസനം, എളുപ്പം ഇണങ്ങുന്നതും സമഗ്രവും സ്മാർട്ടായതുമായ അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽവത്കരണത്തെ േപ്രാത്സാഹിപ്പിക്കുക, ഡിജിറ്റൽ സുരക്ഷ വർധിപ്പിക്കുക, സ്മാർട്ട് ഗവൺമെൻറ് അജണ്ടക്ക് പിന്തുണ നൽകുക തുടങ്ങിയവയാണ് മന്ത്രാലയത്തിെൻറ തന്ത്രപ്രധാന ലക്ഷ്യങ്ങളെന്ന് മന്ത്രിസഭയിൽ അവതരിപ്പിച്ച പ്രസേൻറഷനിൽ വിശദീകരിച്ചു.
ഹമദ് തുറമുഖം വിപുലീകരണ വികസന പ്രവർത്തനങ്ങൾ, രണ്ടാം കണ്ടെയ്നർ ടെർമിനലിെൻറ നിർമാണം, പ്രതിവർഷം 53 മില്യൻ യാത്രക്കാരെ ലക്ഷ്യമിട്ടുള്ള ഹമദ് രാജ്യാന്തര വിമാനത്താവള വികസന പ്രവർത്തനങ്ങൾ, ബസുകളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും ഇലക്ട്രിക്കൽ ട്രാൻസ്ഫോർമേഷൻ പദ്ധതികൾ തുടങ്ങിയവയും മന്ത്രാലയത്തിെൻറ പ്രധാന പദ്ധതികളിലുൾപ്പെടുന്നുവെന്ന് മന്ത്രാലയം അറിയിച്ചു.അതേസമയം, ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കരട് നിയമം മന്ത്രിസഭ പരിശോധിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.