സിറിയയിലെ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കായുള്ള ഖത്തർ ചാരിറ്റിയുടെ സ്​കൂൾ കാരവൻ ബസ്

സിറിയൻ വിദ്യാർഥികൾ പഠിക്കും, ഖത്തർ നൽകിയ പഠനവണ്ടിയിലിരുന്ന്​

ദോഹ: പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ സിറിയയിലെ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്കായി ഖത്തർ ചാരിറ്റിയുടെ 100 സ്​കൂൾ കാരവനുകൾ തയ്യാർ. സിറിയയിലെ അലപ്പോയിലുള്ള അൽബാബ്, അസാസ്​ മേഖലയിൽ നിന്നുള്ള വിദ്യാർഥികൾക്കാണ് ഖത്തർ ചാരിറ്റിയുടെ എല്ലാവിധ പഠന സംവിധാനങ്ങളോടും കൂടിയുള്ള കാരവനുകൾ നൽകിയത്. ഈ ബസുകൾ കുട്ടികൾ സ്​കൂളുകളായി ഉപയോഗിക്കും.

ഓരോ സ്​കൂൾ കാരവനിലും 28 വിദ്യാർഥികളെ ഉൾക്കൊള്ളാനാകും. രണ്ട് സെഷനുകളായി നടക്കുന്ന പ്രവൃത്തിദിനങ്ങളിൽ 5600 കുട്ടികൾ സ്​കൂളുകളുടെ ഗുണഭോക്താക്കളാകുമെന്നാണ് ഖത്തർ ചാരിറ്റി വ്യക്തമാക്കുന്നത്.

ഓരോ സ്​കൂളുകളിലും 14 ഡബിൾ ടേബിളുകളും 28 സ്​റ്റുഡൻറ് ചെയറുകളും സജ്ജമാക്കിയിട്ടുണ്ട്. ഇതോടൊപ്പം അധ്യാപകർക്കായി ഒരു മേശയും കസേരവും അധികമുണ്ടാകും. കൂടാതെ വിദ്യാർഥികളുടെ സുരക്ഷക്കായുള്ള സേഫ്റ്റി ഡിവൈസ്​, അഗ്​നിശമന ഉപകരണം, പ്രഥമ ശുശ്രൂഷാ കിറ്റ് എന്നിവയുമുണ്ട്​. വിദ്യാർഥികൾക്ക് പഠനാന്തരീക്ഷം ഒരുക്കുന്നതിനായി ചുവരുകളിൽ പോസ്​റ്ററുകളും ചിത്രങ്ങളും പതിക്കുകയും ചെയ്തിട്ടുണ്ട്.

വടക്കൻ സിറിയയിൽ പാഠപുസ്​തകങ്ങൾ വിതരണം ചെയ്യാനുള്ള രണ്ടാം ഘട്ട പദ്ധതിയും ഖത്തർ ചാരിറ്റി പൂർത്തിയാക്കി. നാല് ലക്ഷത്തിലധികം വരുന്ന വിദ്യാർഥികൾക്കായി ഇക്കഴിഞ്ഞ അധ്യായന വർഷത്തിൽ 40 ലക്ഷത്തോളം ടെക്സ്​റ്റ് പുസ്​ തകങ്ങളാണ് ഖത്തർ ചാരിറ്റി വിതരണം ചെയ്തത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.