ദോഹ: ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ അധ്യാപകർക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. വ്യക്തിവ്യത്യാസത്തെ പരിഗണിച്ചുകൊണ്ട് പഠനാനുഭവങ്ങള്‍ ഒരുക്കുന്നതിലും വിദ്യാർഥികേന്ദ്രിതമായ പഠനാന്തരീക്ഷം സജ്ജമാക്കുന്നതിലും അധ്യാപകരെ ശാക്തീകരിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു 'ലേണിങ് കൾച്ചര്‍ ആൻഡ് എന്‍വയൺമെന്‍റ്' എന്ന പേരിലുള്ള പരിശീലനം.
പ്രൈമറിവിഭാഗം അധ്യാപകരുടെ അനുഭവങ്ങള്‍ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അഭിമുഖാവതരണത്തോടെ വൈസ് പ്രിൻസിപ്പല്‍ ഡഡ്ലി ഓ കോണര്‍ പരിശീലനത്തിന് തുടക്കംകുറിച്ചു.
സീനിയര്‍ ഹെഡ്ടീച്ചര്‍ മെഹ്ജബീന്‍ ഹസ്സന്‍ ചർച്ചക്ക് നേതൃത്വം നൽകി. വിദ്യാർഥികളെ അച്ചടക്കബോധമുള്ളവരാക്കുന്നതിനുതകുന്ന പദ്ധതികള്‍ ഫലപ്രദമായി നടപ്പില്‍ വരുത്തേണ്ടതിന്‍റെ ആവശ്യകത, ഓണ്‍ലൈന്‍ പഠനസംവിധാനം എന്നീ വിഷയങ്ങളിൽ സെക്കൻഡറി വിഭാഗം അധ്യാപിക ബുഷറ സംസാരിച്ചു. മാത്യുവിന്‍റെ നേതൃത്വത്തില്‍ മിഡില്‍ സെക്ഷന്‍ അധ്യാപകര്‍ ചർച്ചയിൽ പങ്കാളികളായി. വിദ്യാർഥികളുടെ വായനാശേഷി വികസിപ്പിക്കുന്നതിനായി ആവിഷ്കരിച്ച റീഡിങ് റാപ്ടേഴ്സ് എന്ന ഡിജിറ്റല്‍ പഠനസംവിധാനത്തിന്‍റെ ഉദ്ഘാടനം ഐ.ടി അധ്യാപിക മുക്ത ചതുർവേദി നിർവഹിച്ചു. പ്രിൻസിപ്പല്‍ ഡോ. സുഭാഷ് നായര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.