മെ​ട്രോ സ​ർ​വി​സ് ത​ട​സ്സ​പ്പെ​ട്ട​പ്പോ​ൾ സ്​​റ്റേ​ഷ​ന് പു​റ​ത്ത് കാ​ത്തി​രി​ക്കു​ന്ന യാ​ത്ര​ക്കാ​ർ                      *ചി​ത്രം ക​ട​പ്പാ​ട്: ദി ​പെ​നി​ൻ​സു​ല

സാ​ങ്കേ​തി​ക ത​ക​രാ​ർ; മെ​ട്രോ സ​ർ​വി​സ് മു​ട​ങ്ങി

ദോ​ഹ: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ര്‍ന്ന് വെ​ള്ളി​യാ​ഴ്ച ദോ​ഹ മെ​ട്രോ​യു​ടെ സേ​വ​നം ഏ​താ​നും മ​ണി​ക്കൂ​ർ മു​ട​ങ്ങി. വൈ​കീ​ട്ട്​ നാ​ലോ​ടെ ത​ട​സ്സ​പ്പെ​ട്ട സേ​വ​നം വൈ​കാ​തെ​ത​ന്നെ പു​ന​രാ​രം​ഭി​ച്ചു.മെ​ട്രോ മു​ട​ങ്ങി​യ​തോ​ടെ മെ​ട്രോ ലി​ങ്ക് സ​ര്‍വി​സു​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​വും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു.

ഗോ​ൾ​ഡ്, റെ​ഡ്, ഗ്രീ​ൻ ലൈ​നു​ക​ളി​ലെ സ​ർ​വി​സു​ക​ളും മു​ട​ങ്ങി. വൈ​കീ​ട്ട്​ നാ​ല​ര​യോ​ടെ മെ​ട്രോ​യു​ടെ ട്വി​റ്റ​ർ പേ​ജ് വ​ഴി​യാ​ണ് സാ​ങ്കേ​തി​ക ത​ട​സ്സം നേ​രി​ട്ട കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി ടെ​ക്നി​ക്ക​ൽ ടീം ​ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​റി​യി​ച്ചു.

ര​ണ്ടു മ​ണി​ക്കൂ​റി​ന​കം ഗ്രീ​ന്‍, ഗോ​ള്‍ഡ് ലൈ​നു​ക​ളും പി​ന്നാ​ലെ റെ​ഡ് ലൈ​നും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​തോ​ടെ ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി. 

Tags:    
News Summary - Technical failure: Metro service disrupted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.