എം.​ഇ.​എ​സ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ന​ട​ന്ന ‘ടെ​ക്​​നോ ഹ​ണ്ട്​’ ​എ​ക്​​സി​ബി​ഷ​നി​ൽ വി​ജ​യി​ച്ച

വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റും ട്രോ​ഫി​ക​ളു​മാ​യി

കുട്ടികളുടെ ശാസ്​ത്രാഭിരുചിക്ക്​ പ്രോത്സാഹനവുമായി 'ടെക്​നോ ഹണ്ട്​'

ദോ​ഹ: ശാ​സ്​​ത്ര -സാ​​ങ്കേ​തി​ക മേ​ഖ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭി​രു​ചി​യും മി​ക​വും ​വ​ർ​ധി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി എം.​ഇ.​എ​സ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ 'ടെ​ക്​​നോ ഹ​ണ്ട്​ 2കെ21' ​സം​ഘ​ടി​പ്പി​ച്ചു.

ക​ല, ശാ​സ്​​ത്ര മേ​ഖ​ല​ക​​ളെ ഉ​ൾ​പ്പെ​ടു​ത്തി വെ​ർ​ച്വ​ൽ എ​ക്​​സി​ബി​ഷ​നാ​ണ്​ ഒ​രു​ക്കി​യ​ത്. അ​ഞ്ച്, ആ​റ്​ ക്ലാ​സു​ക​ൾ കാ​റ്റ​ഗ​റി ഒ​ന്നും ഏ​ഴ്, എ​ട്ട്​ ക്ലാ​സു​ക​ൾ കാ​റ്റ​ഗ​റി ര​ണ്ടും ഒ​മ്പ​ത്, പ​ത്ത്​ ക്ലാ​സു​ക​ൾ കാ​റ്റ​ഗ​റി മൂ​ന്നും 11,12 ക്ലാ​സു​ക​ൾ കാ​റ്റ​ഗ​റി നാ​ലി​ലും ഉ​ൾ​പ്പെ​ടു​ത്തി. 750ഓ​ളം പേ​ർ പ​​ങ്കെ​ടു​ത്ത ടെ​ക്​​നോ ഹ​ണ്ടി​ൽ കു​ട്ടി​ക​ൾ ത​യാ​റാ​ക്കി​യ 400 പ്രോ​ജ​ക്​​ടു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ശാ​സ്​​ത്ര, സാ​​ങ്കേ​തി​ക മേ​ഖ​ല​യി​ലെ മി​ക​വി​നെ സ്​​കൂ​ൾ മാ​നേ​ജ്​​മെൻറ്​ ഡ​യ​റ​ക്​​ട​ർ എം.​സി. മു​ഹ​മ്മ​ദ്​ അ​ഭി​ന​ന്ദി​ച്ച​ു. കു​ട്ടി​ക​ളു​ടെ അ​ഭി​രു​ചി​ക്ക്​ പ്രോ​ത്സാ​ഹ​നം ന​ൽ​കാ​നും ശാ​സ്ത്രീ​യ​വും ക​ലാ​പ​ര​വു​മാ​യ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കാ​നും പി​ന്തു​ണ ന​ൽ​കു​മെ​ന്ന്​ പ​റ​ഞ്ഞു. സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഹ​മീ​ദ ഖാ​ദ​ർ, പ​​ങ്കെ​ടു​ത്ത എ​ല്ലാ​വ​രെ​യും അ​ഭി​ന​ന്ദി​ച്ചു. 

Tags:    
News Summary - 'Techno Hunt' promotes children's science aptitude

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.