ദോഹ: വിശുദ്ധ റമദാനിൽ പ്രവാസി മലയാളികൾക്കായി റേഡിയോ മലയാളവുമായി സഹകരിച്ച് തനിമ ഖത്തർ ഫോട്ടോഗ്രഫി, റീൽസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ‘റമദാൻ ക്ലിക്സ്’ എന്ന പേരിൽ ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കാൻ തനിമ ഖത്തർ ഫേസ്ബുക്ക് പേജ് ലൈക്, ഫോളോ ചെയ്ത ശേഷം കമൻറ് ബോക്സിലാണ് ഫോട്ടോകൾ പോസ്റ്റ് ചെയ്യേണ്ടത്.
ഫീൽസ് ൻ റീൽസ് എന്ന തലക്കെട്ടിൽ നടക്കുന്ന റീൽസ് മത്സരത്തിന് 30 സെക്കൻഡുള്ള എൻട്രികൾ തനിമ ഇൻസ്റ്റഗ്രാം പേജിലാണ് സമർപ്പിക്കേണ്ടത്.റമദാനുമായി ബന്ധമുള്ളതും നന്മകൾക്ക് പ്രോത്സാഹനമാകുന്നതുമായ ഫോട്ടോകളും റീൽസുമാണ് മത്സരത്തിന് പരിഗണിക്കുക.
ഖത്തറിൽ സ്ഥിരതാമസക്കാരായ മലയാളികൾക്ക് പ്രായഭേദമന്യേ മത്സരങ്ങളിൽ പങ്കെടുക്കാം. മാർച്ച് 20 ന് മുമ്പ് എൻട്രികൾ സമർപ്പിച്ചിരിക്കണം.
കൂടുതൽ വിവരങ്ങൾക്കും മത്സരനിബന്ധനകൾക്കും തനിമ ഖത്തർ ഫേസ്ബുക്ക്, ഇൻസ്റ്റ പേജുകൾ സന്ദർശിക്കാവുന്നതാണെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.