ദോഹ: ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് മുമ്പ് എല്ലാ വിശ്വാസികളും നിർബന്ധമായും നൽകേണ്ട ഫിത്ർ സകാത് വിഹിതം ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ് പ്രഖ്യാപിച്ചു. 15 റിയാലോ തുല്യമായതോ ആയിരിക്കും ഫിത്ർ സകാതിന്റെ തുക. സ്ത്രീകളും പുരുഷന്മാരും കുട്ടികളും മുതൽ എല്ലാവരും ഈദ് നമസ്കാരത്തിന് മുമ്പ് ഫിത്ർ സകാത് നൽകൽ വിശ്വാസപരമായി നിർബന്ധമാണ്. അരിയോ മറ്റോ ആയി കൂടുതൽ ജനങ്ങളും ഉപയോഗിക്കുന്ന ധാന്യ വസ്തുക്കളുടെ അളവ് വിപണി വിലയുമായി കണക്കാക്കിയാണ് എല്ലാ വർഷവും ഫിത്വർ സകാത് വിഹിതം പ്രഖ്യാപിക്കുന്നത്. 2.5 കിലോ അരിയോ തുല്യമായ തുകയോ ആണ് നൽകേണ്ടത്.
ഔഖാഫിനു കീഴിലെ സകാത് കാര്യ വിഭാഗത്തിൽ പൊതുജനങ്ങൾക്ക് ഫിത്വർ സകാത് തുക നൽകാമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിനകത്തെ അർഹരായ വിഭാഗങ്ങളിലേക്ക് സകാത് വിഹിതം എത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.