ദോഹ: വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ നിർദേശത്താൽ രാജ്യത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ ഹാജർനില രേഖപ്പെടുത്തുന്ന നടപടികൾ ആരംഭിച്ചു.2020–2021 അധ്യയന വർഷത്തിലേക്ക് സ്കൂൾ തുറക്കുന്നതിെൻറ ഭാഗമായി ആദ്യത്തെ രണ്ടാഴ്ച വിദ്യാർഥികൾക്ക് മന്ത്രാലയം േഗ്രസ് പീരിഡ് നൽകിയിരുന്നതിനാൽ ഹാജർ അടയാളപ്പെടുത്തിയിരുന്നില്ല.സ്കൂളുകളിൽ നടപ്പാക്കിയ മിശ്ര പാഠ്യവ്യവസ്ഥയിലാണെങ്കിലും വിദൂര (ഒാൺലൈൻ) വിദ്യാഭ്യാസ പ്രക്രിയയിലാണെങ്കിലും വിദ്യാർഥികളുടെ ഹാജർ രേഖപ്പെടുത്തുമെന്ന് സ്കൂളുകൾ വ്യക്തമാക്കി. കോവിഡ്–19 സാഹചര്യത്തിൽ വിദ്യാർഥികളുടെ വിദ്യാഭ്യാസ പ്രക്രിയ സുഗമമാകുന്നതിനും നാഷനൽ സ്റ്റുഡൻറ് ഇൻഫർമേഷൻ സിസ്റ്റത്തിൽ രേഖപ്പെടുത്തുന്നതിനുമായി വിദ്യാർഥിയുടെ ഹാജർ നില രേഖപ്പെടുത്തുമെന്നും ഈയാഴ്ച മുതൽ ഹാജർ രേഖപ്പെടുത്തുന്നത് ആരംഭിച്ചെന്നും സ്കൂൾ അധികൃതർ രക്ഷിതാക്കൾക്കയച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നു.
ഒാൺലൈൻ വിദ്യാഭ്യാസം പിന്തുടരുന്ന വിദ്യാർഥികളുടെ ഹാജർ മൈേക്രാസോഫ്റ്റ് ടീംസ് ആപ്പിലൂടെ ഹോം വർക്കുകൾക്കുള്ള പ്രതികരണത്തെ അടിസ്ഥാനമാക്കിയായിരിക്കും രേഖപ്പെടുത്തുക. സ്കൂളിൽ ഹാജരാകാനുള്ള ദിവസങ്ങളിൽ സ്കൂളുകളിലെത്താൻ വിദ്യാർഥികളെ രക്ഷിതാക്കൾ േപ്രരിപ്പിക്കണം. അസൈൻമെൻറുകൾ പൂർത്തിയാക്കുന്നതിനും ഒാൺലൈനിൽ പ്രതികരിക്കുന്നതിനും അവരെ േപ്രാത്സാഹിപ്പിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. രാജ്യത്തെ സ്വകാര്യ സ്കൂളുകളിലും വിദ്യാർഥികളുടെ ഹാജർ രേഖപ്പെടുത്താനുള്ള സംവിധാനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ ഒന്നുമുതലാണ് രാജ്യത്തെ സ്കൂളുകൾ വീണ്ടും തുറന്നുപ്രവർത്തിച്ചത്.
എന്നാൽ, കോവിഡ് ഭീഷണി പൂർണമായും ഇല്ലാതാകുന്നതിനുമുേമ്പ സ്കൂളുകൾ തുറക്കുന്നതിനെതിരെ രക്ഷിതാക്കൾക്ക് എതിർപ്പുണ്ടായിരുന്നു. സ്കൂൾ തുറന്ന് ആദ്യ ആഴ്ചക്കുള്ളിൽതന്നെ വിവിധ സ്കൂളുകളിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ചില സ്കൂളുകളിലെ ചില ക്ലാസ് റൂമുകൾ താൽക്കാലികമായി പൂട്ടിയിരുന്നു. ഇന്ത്യൻ സ്കൂളുകൾ അടക്കമുള്ളവ ഇതിൽ ഉൾപ്പെടും. അടച്ച ക്ലാസുകളിലെ വിദ്യാർഥികൾ ഒാൺലൈൻ വഴി ക്ലാസിൽ ഹാജരാകുന്നുമുണ്ടായിരുന്നു. ഒരു ഇന്ത്യൻ സ്കൂളിലെ നാല് ബസ് ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഇതോടെയാണ് തങ്ങളുടെ കുട്ടികൾക്ക് ഓൺൈലൻ ക്ലാസ് മാത്രം മതിയോ അതോ ക്ലാസ് റൂം പഠനം വേണോയെന്ന് രക്ഷിതാക്കൾക്ക് തീരുമാനിക്കാനുള്ള അവകാശം മന്ത്രാലയം നൽകിയത്.
ഇൗ തീരുമാനം അന്തിമമായിരിക്കുമെന്നും അത് പിന്നീട് 2020-21 അധ്യയനവർഷത്തിെൻറ ആദ്യ സെമസ്റ്ററിൽ തിരുത്താൻ സാധ്യമല്ലെന്നും മന്ത്രാലയം അറിയിച്ചിരുന്നു. സ്കൂളിലെത്തിയുള്ള പഠനത്തിന്, ദുഷ്കരമായ ആരോഗ്യപ്രശ്നങ്ങളുള്ള വിദ്യാർഥികൾ ക്ലാസുകളിൽ നേരിട്ടെത്തേണ്ടതില്ല. ഇവർക്ക് ഇളവിനായി മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ മതി.വിട്ടുമാറാത്ത രോഗങ്ങളുള്ള വിദ്യാർഥികൾ, വീടുകളിൽ മാറാരോഗമുള്ള വിദ്യാർഥിയുടെ ഉറ്റബന്ധു എന്നിവർക്കാണ് സ്കൂളിലെത്തിയുള്ള പഠനത്തിൽ മന്ത്രാലയം ഇളവ് നൽകിയത്.
അതേസമയം, നിലവിൽ ചുരുക്കം ചില കുട്ടികൾക്കും ജീവനക്കാർക്കും മാത്രമാണ് സ്കൂളുകളിൽ രോഗം സ്ഥിരീകരിച്ചതെന്നും കുട്ടികളെ സ്കൂളിലയക്കാൻ രക്ഷിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചതായും അധികൃതർ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.