സ്​കൂളുകൾക്ക്​ അർധ വാർഷികാവധി ഡിസംബർ മൂന്നുമുതൽ

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ള​ട​ക്ക​മു​ള്ള​വ​യു​ടെ അ​ർ​ധ​വാ​ർ​ഷി​ക അ​വ​ധി ഡി​സം​ബ​ർ മൂ​ന്നു​മു​ത​ൽ. ചി​ല സ്​​കൂ​ളു​ക​ളി​ൽ അ​വ​ധി തു​ട​ങ്ങു​ന്ന ദി​വ​സം വ്യ​ത്യാ​സ​മു​ണ്ട്. എ​ന്നാ​ൽ, മി​ക്ക സ്​​കൂ​ളു​ക​ളും ഡി​സം​ബ​ർ ആ​ദ്യ​ത്തി​ൽ​ത​ന്നെ അ​ട​ക്കും. അ​വ​ധി​ക്ക്​ അ​ട​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യു​ള്ള ടേം ​പ​രീ​ക്ഷ​ക​ൾ സ്​​കൂ​ളു​ക​ൾ നേ​ര​ത്തേ പൂ​ർ​ത്തി​യാ​ക്കി. ഒ​രു മാ​സ​മാ​ണ്​ അ​വ​ധി. കോ​വി​ഡിെൻറ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ ഈ ​അ​വ​ധി​ക്ക്​ സ്​​കൂ​ൾ ജീ​വ​ന​ക്കാ​രും കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ഇ​ത്ത​വ​ണ നാ​ട്ടി​ൽ പോ​കു​ന്ന​ത്​ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക​യാ​ണ്.

കു​ടും​ബം ഒ​പ്പ​മി​ല്ലാ​ത്ത അ​ധ്യാ​പ​ക​ര​ട​ക്കം നാ​ട്ടി​ൽ​പോ​കാ​തെ ഹോ​സ്​​റ്റ​ലി​ൽ ത​ന്നെ താ​മ​സി​ക്കു​ക​യാ​ണ്. കോ​വി​ഡിെൻറ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ നാ​ട്ടി​ൽ എ​ത്തി​യാ​ൽ​ത​ന്നെ തി​രി​ച്ച്​ സ്​​കൂ​ൾ തു​റ​ക്കു​ന്ന സ​മ​യ​ത്ത്​ കൃ​ത്യ​മാ​യി തി​രി​ച്ചെ​ത്താ​ൻ ക​ഴി​യു​മോ എ​ന്ന ആ​ശ​ങ്ക​യാ​ണ്​ മി​ക്ക​വ​രെ​യും യാ​ത്ര ഒ​ഴി​വാ​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്. നാ​ട്ടി​ൽ ഒ​രാ​ഴ്​​ച ക്വാ​റ​ൻ​റീ​ൻ വേ​ണം. തി​രി​ച്ചെ​ത്തു​ന്ന​വ​ർ​ക്ക്​ ദോ​ഹ​യി​ലും ക്വാ​റ​ൻ​റീ​ൻ ഒ​രാ​ഴ്​​ച​യാ​ണ്. കോ​വി​ഡ്​ ഭീ​ഷ​ണി കു​റ​വു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക്​ ഹോം ​ക്വാ​റ​ൻ​റീ​ൻ മ​തി. അ​ല്ലാ​ത്ത ഇ​ന്ത്യ​ക്കാ​ര​ട​ക്ക​മു​ള്ള​വ​ർ​ക്ക്​ ഒ​രാ​ഴ്​​ച​ ഹോ​ട്ട​ൽ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​ണ്. പ​ങ്കി​​ട്ടെ​ടു​ക്കു​ന്ന ക്വാ​റ​ൻ​റീ​ൻ സൗ​ക​ര്യ​മാ​ണെ​ങ്കി​ൽ ര​ണ്ടാ​ഴ്​​ച വേ​ണം.

ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ഖ​ത്ത​ർ എ​യ​ർ​വേ​​സി​ൽ വ​രു​ക​യാ​ണെ​ങ്കി​ൽ 48 മ​ണി​ക്കൂ​ർ മു​മ്പ്​ അം​ഗീ​കൃ​ത പ​രി​ശോ​ധ​ന സെൻറ​റു​ക​ളി​ൽ നി​ന്നു​ള്ള കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. മ​റ്റു​ വി​മാ​ന​ങ്ങ​ളി​ൽ വ​രു​ന്ന​വ​ർ​ക്ക്​ മു​ൻ​കൂ​ർ പ​രി​ശോ​ധ​ന വേ​ണ്ട. ഇ​ത്ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ ചെ​യ്യേ​ണ്ട​തി​നാ​ൽ പ​ല​രും അ​വ​ധി​ക്ക്​ നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കു​ന്നു​ണ്ട്. അ​തേ സ​മ​യം, ഖ​ത്ത​റി​ൽ തി​രി​ച്ചെ​ത്താ​നു​ള്ള എ​ക്​​സ​പ്​​ഷ​ന​ൽ എ​ൻ​ട്രി പെ​ർ​മി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഖ​ത്ത​ർ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന പു​തി​യ സ​ജ്ജീ​ക​ര​ണം ഏ​റെ ആ​ശ്വാ​സ​മാ​ണ്.

ഇൗ ​തീ​രു​മാ​നം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ വ​ന്ന​ത്. ഇ​തി​നാ​ൽ​ത​ന്നെ നേ​ര​ത്തേ നാ​ട്ടി​ൽ​പോ​കേ​ണ്ടെ​ന്ന്​ തീ​രു​മാ​നി​ച്ച പ​ല​രും പു​ന​രാ​ലോ​ച​ന ന​ട​ത്തി​യി​ട്ടു​മു​ണ്ട്.നി​ല​വി​ൽ ഖ​ത്ത​ർ ഐ​ഡി​യു​ള്ള ഖ​ത്ത​റി​ലു​ള്ള​വ​ർ വി​ദേ​ശ​ത്തേ​ക്ക്​ പോ​കു​ക​യാ​ണെ​ങ്കി​ൽ മ​ട​ങ്ങി​വ​ര​വി​നു​ള്ള എ​ക്​​സ​പ്​​ഷ​ൻ റീ ​എ​ൻ​ട്രി പെ​ർ​മി​റ്റ്​ യാ​ത്ര പു​റ​പ്പെ​ട്ട്​ ക​ഴി​ഞ്ഞാ​ൽ ത​നി​യെ കി​ട്ടു​ന്ന സം​വി​ധാ​നം ന​വം​ബ​ർ 29 മു​ത​ലാ​ണ്​ നി​ല​വി​ൽ​വ​ന്ന​ത്​. രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​പോ​യി വീ​ണ്ടും തി​രി​ച്ചെ​ത്ത​ണ​മെ​ങ്കി​ൽ നി​ല​വി​ൽ എ​ക്​​സ​പ്​​ഷ​ന​ൽ റീ ​എ​ൻ​ട്രി പെ​ർ​മി​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്.

പു​തി​യ ക്ര​മീ​ക​ര​ണ​പ്ര​കാ​രം രാ​ജ്യ​ത്തു​ള്ള​വ​ർ എ​ക്​​സി​റ്റ്​ ആ​കു​ന്ന​തോ​ടെ​ത്ത​ന്നെ മ​ട​ങ്ങി​യെ​ത്താ​നു​ള്ള പെ​ർ​മി​റ്റ്​ കൂ​ടി ഇ​നി മു​ത​ൽ ല​ഭി​ക്കും. ഇ​തി​നാ​യി ഖ​ത്ത​ർ പോ​ർ​ട്ട​ൽ മു​ഖേ​ന അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. രാ​ജ്യം വി​ട്ടു​ക​ഴി​ഞ്ഞ​യു​ട​ൻ ത​ന്നെ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​െൻറ വെ​ബ്​​സൈ​റ്റി​ൽ നി​ന്ന്​ ഐ​ഡി ഉ​ട​മ​ക്കോ തൊ​ഴി​ൽഉ​ട​മ​ക്കോ എ​ക്​​സ​പ്​​ഷ​ൻ റീ ​എ​ൻ​ട്രി പെ​ർ​മി​റ്റി​െൻറ പ്രി​ൻ​റൗ​ട്ട്​ എ​ടു​ക്കാ​ൻ സാ​ധി​ക്കും.

സ്​​കൂ​ൾ ജീ​വ​ന​ക്കാ​ർ യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യം

മ​ധ്യ​കാ​ല അ​വ​ധി​ക്കാ​ല​ത്ത് സ്​​കൂ​ൾ ജീ​വ​ന​ക്കാ​ർ ഖ​ത്ത​റി​ൽ നി​ന്ന്​ പു​റ​ത്തേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി. ഇ​തു​സം​ബ​ന്ധി​ച്ച്​ സ്​​കൂ​ളു​ക​ൾ​ക്ക് മ​ന്ത്രാ​ല​യം സ​ർ​ക്കു​ല​ർ ന​ൽ​കി. കോ​വി​ഡ് -19 വ്യാ​പ​നം ത​ട​യു​ന്ന​തിെൻറ ഭാ​ഗ​മാ​യു​ള്ള സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളെ​യും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണ് മ​ന്ത്രാ​ല​യ ഉ​ത്ത​ര​വ്.

ലോ​ക​ത്ത് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കോ​വി​ഡ് -19െൻ​റ ര​ണ്ടാം വ​ര​വ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്ത് കോ​വി​ഡ് -19െൻ​റ ര​ണ്ടാം​വ​ര​വ് മു​ന്നി​ൽ​ക​ണ്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​യും ആ​രോ​ഗ്യ​വും സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​യും മ​ന്ത്രാ​ല​യ​ത്തി​െൻറ നി​ർ​ദേ​ശ​ത്തി​ന്​ പി​ന്നി​ലു​ണ്ട്. വി​ദേ​ശ​ത്തേ​ക്ക്​ പോ​യാ​ൽ കൃ​ത്യ​സ​മ​യ​ത്ത്​ മ​ട​ങ്ങി​വ​ര​വ്​ സാ​ധ്യ​മാ​കു​മോ എ​ന്ന കാ​ര്യ​ത്തി​ലും ആ​ശ​ങ്ക​യു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.