ദോഹ: ഖത്തറിലെ കോവിഡ് പരിചരണത്തിൽ മുൻനിരയിലുണ്ടായിരുന്ന മിസയീദ് ആശുപത്രിയിലെ അവസാന കോവിഡ് രോഗിയും ആശുപത്രി വിട്ടു. രണ്ടാം തരംഗത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളെ പരിചരിച്ച ആശുപത്രി കൂടിയാണ് ഇത്. ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലെ ഏഴ് കോവിഡ് ആശുപത്രികളിൽ ഒന്നായ മിസയീദ് രോഗ വ്യാപനത്തിെൻറ ആദ്യ ഘട്ടത്തിൽ തന്നെ സജീവമായിരുന്നു.
അവസാന കോവിഡ് രോഗിയും വിട്ടതോടെ, സാധാരണ ഔട്ട്പേഷ്യൻറ് സർവിസിലേക്ക് മാറിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ആറാഴ്ചക്കിടെ റാസ് ലഫാൻ ഹോസ്പിറ്റൽ, അൽ വക്റ ഹോസ്പിറ്റൽ, ഹസം മിബയ്റീക് ജനറൽ ഹോസ്പിറ്റൽ, സർജിക്കൽ സ്പെഷാലിറ്റി സെൻറർ എന്നിവ സാധാരണ പ്രവർത്തനത്തിലേക്ക് മാറിയിരുന്നു. രാജ്യത്തെ കോവിഡ് വ്യാപനതോത് കുറഞ്ഞതും, രോഗമുക്തരാവുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്തതാണ് ആരോഗ്യമന്ത്രാലയത്തിന് ആശ്വാസമായത്.
ഇതോടെ, കോവിഡ് സ്പെഷ്യൽ ആശുപത്രികളുടെ ആവശ്യകതയും കുറഞ്ഞു. രണ്ടാം തരംഗത്തിനിടെ രോഗവ്യാപനം രൂക്ഷമായപ്പോൾ 2000 പേർവരെ ഒരേ സമയം ഈ ആശുപത്രികളിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ രാജ്യത്ത് 160ൽ കുറവ് ആളുകൾ മാത്രമാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.