മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയത്തിൻെറ ഏകീകൃത പ്രവർത്തനകേന്ദ്രം സംബന്ധിച്ച്​ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനിക്ക്​ അധികൃതർ

വിശദീകരിച്ചുകൊടുക്കുന്നു

മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയത്തിന്​ ഇനി ഏകീകൃത പ്രവർത്തനകേന്ദ്രം

ദോഹ: മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയത്തി‍െൻറ ഏകീകൃത പ്രവർത്തന കേന്ദ്രം (യൂനിഫൈഡ് ഓപറേഷൻ സെൻറർ) പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനി ഉദ്ഘാടനം ചെയ്തു.

വിവിധ പരിപാടികൾ നിരീക്ഷിക്കുക, പ്രതിസന്ധികളും ദുരന്തങ്ങളും നിരീക്ഷിച്ച് സർക്കാർ അതോറിറ്റികളുമായും ഏജൻസികളുമായും സഹകരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയവയാണ് പ്രധാനമായും യൂനിഫൈഡ് ഓപറേഷൻ സെൻററി‍െൻറ പ്രവർത്തനം.

കേന്ദ്രത്തി‍െൻറ കൺേട്രാൾ റൂമി‍െൻറ പ്രവർത്തനം സംബന്ധിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം അധികൃതർ പ്രധാനമന്ത്രിക്ക് വിശദീകരിച്ചുനൽകി. കൺട്രോൾ റൂം പ്രവർത്തനരീതി പ്രധാനമന്ത്രി വീക്ഷിച്ച്​ വിലയിരുത്തി.മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രി എൻജി. അബ്​ദുല്ല ബിൻ അബ്​ദുൽ അസീസ്​ ബിൻ തുർകി അൽ സുബൈഇ, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്​ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.