ദോഹ: രാജ്യാന്തര ഒളിമ്പിക് ഭൂപടത്തിൽ ഖത്തറിന് സ്വർണത്തിളക്കം സമ്മാനിച്ച ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനിതന്നെ ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറായി തുടരും. കഴിഞ്ഞ ദിവസം നടന്ന പൊതുസഭയിലാണ് 2021 -24 കാലയളവിലേക്കുള്ള പ്രസിഡൻറായി ശൈഖ് ജുആനെ വീണ്ടും തെരഞ്ഞെടുത്തത്. ജാസിം ബിൻ റാഷിദ് അൽ ബുൈനൻ ആണ് സെക്രട്ടറി ജനറൽ. മുഹമ്മദ് യൂസുഫ് അൽ മനയെ ഫസ്റ്റ് വൈസ് പ്രസിഡൻറും ഡോ. ഥാനി ബിൻ അബ്ദുൽറഹ്മാൻ അൽ കുവാരിയെ സെക്കൻഡ് വൈസ് പ്രസിഡൻറായും തെരഞ്ഞെടുത്തു. നാസർ ബിൻ സാലിസ് അൽ അതിയ്യയാണ് അത്ലറ്റ് കമീഷൻ. കഴിഞ്ഞ ടോക്യോ ഒളിമ്പിക്സിൽ രണ്ട് സ്വർണവും ഒരു വെങ്കലവും നേടാൻ ഖത്തറിന് വഴിയൊരുക്കിയ വിവിധ സ്പോർട്സ് ഫെഡറേഷനുകളുടെ പ്രവർത്തനങ്ങൾക്ക് പ്രസിഡൻറ് നന്ദി പറഞ്ഞു.
നിലവിലെ നേട്ടങ്ങൾ ഊർജമാക്കി മാറ്റി, വരാനിരിക്കുന്ന മേളകൾ മുന്നിൽക്കണ്ട് ടീമുകളെ ഒരുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 2030 ഏഷ്യൻ ഗെയിംസിന് ആതിഥേയ രാജ്യം എന്നനിലയിൽ മത്സരങ്ങൾക്കായുള്ള തയാറെടുപ്പ് സംബന്ധിച്ച തീരുമാനങ്ങൾക്ക് ക്യൂ.ഒ.സി ജനറൽ അസംബ്ലി അംഗീകാരം നൽകി. ഒളിമ്പിക്സിലെയും പാരാലിമ്പിക്സിലെ ഖത്തറിെൻറ നേട്ടങ്ങളെയും യോഗം പ്രശംസിച്ചു. കമ്മിറ്റിയുടെ ബജറ്റ്, കുവൈത്തിൽ നടക്കുന്ന ജി.സി.സി ഗെയിംസ്, 2022 ഏഷ്യൻ ഗെയിംസ് എന്നിവയിലെ ഒരുക്കങ്ങളും യോഗം ചർച്ച ചെയ്തു. ഖത്തറിെൻറ ഒളിമ്പിക്സ് കുതിപ്പിന് മികച്ച സംഭവനകൾ നൽകിയ അത്ലറ്റുകളെയും സംഘാടകരെയും ശൈഖ് ജൂആൻ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.