ഖത്തർ ലോജിസ്​റ്റിക്​സ്​ വില്ലേജിൽ ഇ–സ്​കൂട്ടറിൽ ജോലിക്കെത്തുന്നവർ

ജോലിക്കാരെത്തുന്നു ഇലക്​ട്രിക്​ സ്​കൂട്ടറിൽ

ദോഹ: ജോലിക്കാർക്ക്​ എത്താൻ ഇ-സ്​കൂട്ടറുകൾ. ഖത്തർ ലോജിസ്​റ്റിക്​സ്​ വില്ലേജിൽ (എൽ.വി.ക്യൂ) ഗൾഫ് വെയർഹൗസിങ്​ കമ്പനി (ജി.ഡബ്ല്യു.സി) ആണ്​ പ്രകൃതിസൗഹൃദരീതിയുടെ ഭാഗമാകുന്നത്​. കമ്പനിയുടെ പുതിയ സി.എസ്.ആർ പരിപാടിയുടെ ഭാഗമായാണ് ഫാൽക്കൺ സ്​കൂട്ടറുകൾ വില്ലേജിൽ അവതരിപ്പിച്ചിരിക്കുന്നത്. റീ ചാർജിങ്​ സ്​റ്റേഷനുകളുൾപ്പെടെയുള്ള സുസ്​ഥിര ഗതാഗത സാങ്കേതികവിദ്യയുമായാണ്​ ഒരു മില്യൻ ചതുരശ്രമീറ്റർ വിസ്​തൃതിയുള്ള വില്ലേജിൽ ഇലക്േട്രാണിക് ഫാൽക്കൺ സ്​കൂട്ടറുകൾ ജി.ഡബ്ല്യു.സി വിന്യസിച്ചിരിക്കുന്നത്. പരിസ്​ഥിതി സൗഹൃദ സംരംഭങ്ങളിലും പദ്ധതികളിലും ദീർഘകാലത്തെ ബന്ധമാണ് ഖത്തറിലെ മുൻനിര ലോജിസ്​റ്റിക്​സ്​, വിതരണ ശൃംഖലയായ ജി.ഡബ്ല്യു.സിക്കുള്ളത്. 

ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇതിനകം തന്നെ അറിയപ്പെട്ട റീചാർജബിൾ ഇ-സ്​കൂട്ടറുകളാണ് ഖത്തറിലെത്തിയിരിക്കുന്നത്​. ഖത്തർ വിപണിയിൽ വേഗത്തി‍െൻറയും സുസ്​ഥിരതയുടെയും പുതിയൊരു യുഗപ്പിറവിയാണ് ഇതോടെ ആരംഭിക്കുകയെന്നും ജി.ഡബ്ല്യു.സി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.