ദോഹ: കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന തൃശൂർ അഷ്ടമിച്ചിറ മാരേക്കാട് സ്വദേശി ഖത്തറിൽ നിര്യാതനായി. കുരിയപ്പറമ്പിൽ അബ്ദുവിന്റെ മകൻ ഷിഹാബുദ്ദീനാണ് (49) ഹമദ് മെഡിക്കൽ കോർപറേഷനിൽ മരണപ്പെട്ടത്.
കോവിഡിനെ തുടർന്ന് ഒരുമാസത്തിലേറെയായി ചികിത്സയിലിരിക്കെ, ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. കോൺട്രാക്ടിങ് മേലഖയിൽ ജോലി ചെയ്ത് വരികെയാണ് രോഗബാധിതനാവുന്നത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ മൃതദേഹം തിങ്കളാഴ്ച രാത്രിയോടെ ഖത്തർ എയർവേസിൽ നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
ഖൈറുന്നീസയാണ് ഭാര്യ. ആദിൽ ഷാ, അഹമദ് ഷാ, അമൻ ഷാ എന്നിവർ മക്കളാണ്. സഹോദരൻ ഷമീർ ഖത്തറിലുണ്ട്. കൊച്ചിയിലെത്തിക്കുന്ന മൃതദേഹം മാരേക്കാട് മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.