തൃ​ശൂ​ർ ജി​ല്ല സൗ​ഹൃ​ദ​വേ​ദി അം​ഗ​ത്വ കാ​മ്പ​യി​നി​ൽ പു​തി​യ അം​ഗ​ങ്ങ​ൾ​ക്ക് അ​പേ​ക്ഷാ​ഫോ​റം

കൈ​മാ​റു​ന്നു

തൃ​ശൂ​ർ സൗ​ഹൃ​ദ​വേ​ദി സ്വാ​ത​ന്ത്ര്യ​ദി​ന​ ആഘോ​ഷ​വും മെ​മ്പ​ർ​ഷി​പ് കാ​മ്പ​യി​നും

ദോ​ഹ: തൃ​ശൂ​ർ ജി​ല്ല സൗ​ഹൃ​ദ​വേ​ദി നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ട​ന്നു. രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തു​ക​യും, തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം സ്വാ​ത​ന്ത്ര്യ​ദി​ന​സ​ന്ദേ​ശം ന​ൽ​കി​യ ശേ​ഷം, പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള മെ​മ്പ​ർ​ഷി​പ് കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു.

12 വ​നി​ത​ക​ള​ട​ക്കം 30 പേ​ർ പു​തു​താ​യി അം​ഗ​ത്വം സ്വീ​ക​രി​ച്ചു കൊ​ണ്ട് മെ​മ്പ​ർ​ഷി​പ് കാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ചു. അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം കെ.​എം.​എ​സ്. ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫ​സ്റ്റ് വൈ​സ് പ്ര​സി​ഡ​ൻ​റ് ഷ​റ​ഫ് മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ഷ്ണു ജ​യ​റാം, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് റാ​ഫി, മെ​മ്പ​ർ​ഷി​പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മി​നേ​ഷ്, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം ന​സീ​ർ, കു​ടും​ബ സു​ര​ക്ഷ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ സു​ഭാ​ഷ്, കാ​രു​ണ്യം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സെ​ക്ര​ട്ട​റി അ​ബ്ദു​ൽ റ​സാ​ഖ് സ്വാ​ഗ​തം പ​റ​ഞ്ഞു. ജ​ന​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് മു​സ്ത​ഫ സ്വ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. സെ​ക്ര​ട്ട​റി ആ​ർ.​കെ. റാ​ഫി ന​ന്ദി പ​റ​ഞ്ഞു. ഡി​സം​ബ​ർ 31 വ​രെ ന​ട​ക്കു​ന്ന മെ​മ്പ​ർ​ഷി​പ് കാ​മ്പ​യി​നി​ൽ തൃ​ശൂ​ർ ജി​ല്ല​ക്കാ​രാ​യ​വ​ർ​ക്ക് അം​ഗ​ത്വ​മെ​ടു​ക്കാ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. 

Tags:    
News Summary - Thrissur Souhridavedhi Independence Day celebration and Membership Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.