പാത്തുമ്മു

നാട്ടിലേക്ക്​ മടങ്ങാനിരുന്ന ദിവസം തിരൂർ സ്വദേശിനി ഖത്തറിൽ നിര്യാതയായി

ദോഹ: ഖത്തറിലെ ​വ്യാപാര പ്രമുഖനും പൊതുപ്രവർത്തകനുമായ ജെയ്​ദ ബഷീറിന്‍റെ (മുഹമ്മദ്​ ബഷീർ) മാതാവ്​ തിരൂർ പയ്യനങ്ങാടി കോർട്ട്​ തങ്ങൾസ്​ റോഡിലെ വേരുങ്ങൽ ഹൗസിൽ​ പാത്തുമ്മു കണ്ടാത്തിയിൽ (കുഞ്ഞാത്ത) ഖത്തറിൽ നിര്യാതയായി. 80 വയസ്സായിരുന്നു. പരേതനായ എ.വി. മൊയ്തീന്‍റെ ഭാര്യയാണ്​.

ഖത്തറിലുള്ള അബ്​ദുൽ ലതീഫ്​ (എൻജിനീയറിങ്​ കൺസൾട്ടന്‍റ്​, വൈറ്റ്​ യങ്​), ബദറുദ്ദീൻ മൊയ്തീൻ (ബിസിനസ്​) എന്നിവരാണ്​ മറ്റുമക്കൾ. മരുമക്കൾ: സുഹറ, റംലത്ത്​, നസീറ.

വർഷങ്ങളായി മക്കൾക്കൊപ്പം ഖത്തറിലായിരുന്ന ഇവർ വെള്ളിയാഴ്ച നാട്ടിലേക്ക്​ പുറപ്പെടാനിരിക്കെയാണ്​ തുമാമയിലെ താമസസ്ഥലത്തുവെച്ച്​ മരണപ്പെട്ടത്​. ഖബറടക്കം വെള്ളിയാഴ്ച രാത്രി ഇശാ നമസ്കാര ശേഷം അബൂഹമൂറിൽ നടക്കുമെന്ന്​​ ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Tirur native dies in Qatar on return day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.